‘ഒളിച്ചിരുന്ന് വിവരങ്ങൾ ചോർത്തുന്നു’; ജനപ്രിയ ആപ്പുകളടക്കം പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ

സ്മാർട്ട്ഫോൺ യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനെ തുടർന്ന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നിരവധി ആപ്പുകൾ നീക്കം ചെയ്തു. സുരക്ഷാ ഗവേഷകരായ ഡോ. വെബ് അടുത്തിടെ ചില ആൻഡ്രോയ്ഡ് ആപ്പുകളിൽ പുതിയ സ്പൈവെയർ കണ്ടെത്തിയിരുന്നു. പല ജനപ്രിയ ആപ്പുകളിലും കടന്നുകൂടിയ സ്പൈവെയർ സ്പിൻ ഓകെ (SpinOk) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റ ചോർത്തി വിദൂര സെർവറുകളിലേക്ക് അയയ്ക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മൊത്തം 421,290,300 തവണ ഡൗൺലോഡ് ചെയ്യപ്പെട്ട 101 ആൻഡ്രോയിഡ് ആപ്പുകളിൽ സ്പൈവെയർ കണ്ടെത്തിയതായി ഡോ. വെബ് അവകാശപ്പെടുന്നു.

ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി രസകരമായ ഗെയിമുകൾ, സമ്മാനങ്ങളും റിവാർഡുകളും നേടാൻ സാധിക്കുന്ന രീതിയിലുള്ള ടാസ്ക്കുകളുമൊക്കെ ചേർത്താണ് ഇത്തരം ആപ്പുകളുടെ യൂസർ ഇന്റർഫേസുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. അതിന്റെ മറവിൽ ഉപയോക്താക്കളുടെ എല്ലാ പ്രവർത്തനങ്ങളും സ്പൈവെയർ ട്രാക്ക് ചെയ്യും.

ഗൂഗിൾ അത്തരം ആപ്പുകൾ തങ്ങളുടെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തതിനാൽ, ഇതിനകം ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ അവ ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് ഒഴിവാക്കണം. നീക്കം ചെയ്തവയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യ​പ്പെട്ട 15 ആപ്പുകൾ: Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master  

Tags:    
News Summary - Google removes many popular Android apps for 'spying' on users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT