ബെംഗളൂരു: ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെൻറ് ഭീമനായ പേടിഎമ്മിനെ പ്ലേസ്റ്റോറിൽ നിന്നും ഗൂഗ്ൾ നീക്കം ചെയ്തു. സ്പോർട്സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഒാൺലൈൻ ഗെയിമുകൾ കളിക്കാൻ പേടിഎം ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നുവെന്ന് കാട്ടിയാണ് കോടിക്കണക്കിന് പേർ ഡൗൺലോഡ് ചെയ്ത ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.
ഗൂഗ്ൾ ഇന്ത്യ ഇന്ന് അവരുടെ ബ്ലോഗിൽ രാജ്യത്തെ ചൂതാട്ട നയങ്ങൾക്കെതിരായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതിെൻറ ഭാഗമായാണ് അമേരിക്കൻ കമ്പനിയുടെ ഞെട്ടിക്കുന്ന നീക്കം. അതേസമയം, പേടിഎമ്മിെൻറ വെൽത് മാനേജ്മെൻറ് ആപ്പായ പേടിഎം മണി, മർച്ചൻറ് ആപ്പായ പേടിഎം ഫോർ ബിസിനസ്, സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പ് എന്നിവ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടില്ല.
തങ്ങളുടെ പുതിയ ചൂതാട്ട നയങ്ങളെ കുറിച്ച് കമ്പനി ബ്ലോഗിലൂടെ വിശദീകരിച്ചു. ഒാൺലൈൻ കാസിനോ തങ്ങൾ അനുവദിക്കില്ലെന്നും സ്പോർട്സ് വാതുവെപ്പുകൾക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗ്ൾ അറിയിച്ചു. ഉപയോക്താവിന് പണം സമ്മാനം നൽകുന്ന പേയ്ഡ് ഗെയിമുകൾക്കായുള്ള പ്രത്യേക വെബ് സൈറ്റ് ലിങ്കുകൾ പ്ലേസ്റ്റോറിലെ ഒരു ആപ്പിന് നൽകാൻ അനുവാദമില്ലെന്നും അത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നു ബ്ലോഗിൽ പറയുന്നുണ്ട്. ഉപയോക്താവിന് ഭാവിയിൽ ദോഷം വരുത്തുന്നതൊന്നും തങ്ങൾ അനുവദിക്കില്ലെന്നും ഗൂഗ്ൾ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.