വിഡിയോ ഇനി എ.ഐ സൃഷ്ടിക്കും; പുതിയ ഗൂഗിൾ വർക് സ്‍പേസ് ആപ്പിനെ കുറിച്ചറിയാം

ക്ലൗഡ് നെക്സ്റ്റ് 2024 (Cloud Next 2024) ഇവൻ്റിൽ, ജിമെയിൽ, ഡോക്സ്, ഡ്രൈവ് എന്നിവയടക്കമുള്ള ഗൂഗിൾ വർക് സ്‍പേസ് (Google Workspace) സേവനങ്ങളിലേക്ക് പുതിയ ഫീച്ചറുകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അധിഷ്ഠിതമായ ടൂളുകളും ചേർക്കാൻപോകുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. അതിൽ തന്നെ എടുത്തുപറയേണ്ട എ.ഐ സവിശേഷതകൾ പുതിയ എ.ഐ വിഡിയോ എഡിറ്ററും ജിമെയിലിലെ മെച്ചപ്പെടുത്തിയ റൈറ്റിങ് അസിസ്റ്റൻ്റുമാണ്.

ഗൂഗിൾ വിഡ്സ്

എഡിറ്റ് ചെയ്യാവുന്ന സ്റ്റോറിബോർഡ് ജനറേറ്റ് ചെയ്യാനും വീഡിയോ സ്റ്റൈൽ തിരഞ്ഞെടുക്കാനും സ്റ്റോക്ക് വീഡിയോകൾ, ഇമേജുകൾ, പശ്ചാത്തല സംഗീതം എന്നിവയിൽ നിന്നുള്ള ദൃശ്യങ്ങൾ നിർദ്ദേശിക്കാനും കഴിയുന്ന ഗൂഗിൾ വിഡ്സ് എന്ന പുതിയ വർക്ക്‌സ്‌പേസ് ആപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചു.

 

തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാൻ ഈ എ.ഐ സേവനം സഹായിക്കും. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും.

ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായി ബന്ധിപ്പിച്ച് ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായം സ്വീകരിക്കാം. എന്ത് തരത്തിലുള്ള വിഡിയോ ആണ് വേണ്ടതെന്ന നിർദേശങ്ങൾ നൽകിയതിന് ശേഷം അതിൽ ഉള്‍പ്പെടുത്തേണ്ട ഡോക്യുമെന്റുകളും മറ്റ് വിവരങ്ങളും നൽകിയാൽ, അവയുൾപ്പെടുത്തി വിഡിയോ നിർമിച്ചെടുക്കാം.

ഗൂഗിൾ പറയുന്നതനുസരിച്ച്, വിഡ്‌സ് ആപ്പിന് ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസ് ആണ് നൽകിയിരിക്കുന്നത്. കൂടാതെ വീഡിയോ പ്രോജക്‌റ്റിനായി എഡിറ്റ് ചെയ്യാവുന്ന ആദ്യ ഡ്രാഫ്റ്റ് സൃഷ്‌ടിക്കാൻ ടെംപ്ലേറ്റുകളും 'ഹെൽപ്പ് മി ക്രിയേറ്റ്' എന്ന എഐ ഫീച്ചറും ഉപയോഗിച്ച് ഇത് തുടക്കക്കാരെ സഹായിക്കുന്നു.

Tags:    
News Summary - 'Google Vids: A New AI-Powered Video Creation App for Workspace'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT