‘യൂട്യൂബ് ക്രിയേറ്റ്’; യൂട്യൂബർമാർക്കായി പുതിയ എ.ഐ വിഡിയോ എഡിറ്റിങ് ആപ്പുമായി ഗൂഗിൾ

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള മുഖ്യ എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ ക്രിയേറ്റര്‍ ടൂളുകള്‍ അവതരിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിന്റെ ഭാഗമായി ‘യൂട്യൂബ് ക്രിയേറ്റ്’ എന്ന ആപ്പിന്റെ ബീറ്റാ പതിപ്പ് ഗൂഗിൾ ഈ ആഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. ഈ ആപ്പ് ഉപയോഗിച്ച് വിഡിയോ എഡിറ്റിങ്ങും നിർമ്മാണ പ്രക്രിയയും ലളിതമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

യൂട്യൂബിന്റെ ഹൃസ്വ വിഡിയോ പ്ലാറ്റ്‌ഫോമായ ‘ഷോര്‍ട്‌സ്’ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഷോര്‍ട്‌സ് വീഡിയോയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ക്രിയേറ്റര്‍മാർക്ക് പുതിയ ആപ്പ് ഏറെ ഉപകാരപ്പെടും. അതേസമയം ദൈർഘ്യമുള്ള വിഡിയോയും ആപ്പിൽ നിർമിക്കാൻ കഴിയും.

യൂട്യൂബ് ക്രിയേറ്റ് ഫീച്ചറുകൾ


എ.ഐ അടിസ്ഥാനമാക്കിയുള്ള പുതിയ വിഡിയോ എഡിറ്റിങ് ആപ്പ്, ഓട്ടോമാറ്റിക് കാപ്ഷനുകളും മറ്റ് പ്രീമിയം ഫീച്ചറുകളും സൗജന്യമായി നൽകും. ഒപ്പം വോയ്‌സ്‌ഓവർ ഫംഗ്‌ഷണാലിറ്റി, റോയൽറ്റി രഹിത സംഗീത ലൈബ്രറി, ഒന്നിലധികം ഇഫക്‌റ്റുകളും ട്രാൻസിഷനുകളുമൊക്കെയുണ്ട്.

പശ്ചാത്തല ശബ്‌ദം (background noise) ഇല്ലാതാക്കുന്നതിനുള്ള ഓഡിയോ ക്ലീനപ്പ് ടൂളും ഒരു പ്രധാന ഫീച്ചറാണ്. വിഡിയോകൾ പല ആസ്പക്ട് റേഷ്യോയിലേക്ക് റീസൈസ് ചെയ്യാനുള്ള ഓപ്ഷൻ, വൈവിധ്യമാർന്ന സ്റ്റിക്കറുകൾ/GIF-കൾ/ഇമോജികൾ എന്നിവയും ഉൾപ്പെടുന്നു.

'ഡ്രീം സ്‌ക്രീന്‍'

'ഡ്രീം സ്‌ക്രീന്‍' എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോക്ക് വേണ്ടി തയ്യാറാക്കിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ജനറേറ്റീവ് എഐ ടൂൾ യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. എഐ ജനറേറ്റഡ് വീഡിയോയും പശ്ചാത്തല ചിത്രവും നിര്‍മിക്കാന്‍ ഈ ടൂളിന് സാധിക്കുമെന്നാണ് റിപ്പോർട്ട്. ഈ ഫീച്ചര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ പ്രദര്‍ശനവും യൂട്യൂബ് നടത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിന് മുകളിലൂടെ പറക്കുന്ന ഡ്രാഗണിന്റെയും വാഹനമോടിക്കുന്ന നായയുടെയും വീഡിയോ ഈ രീതിയില്‍ നിര്‍മിച്ചു കാണിക്കുകയുണ്ടായി.

Tags:    
News Summary - YouTube Create: Google’s new AI-driven video editing tool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT