ന്യൂഡൽഹി: രാജ്യം കോവിഡ് രണ്ടാം തരംഗത്തിനോട് പൊരുതുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന് ജനങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമാണ്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ വാർത്തകളും കോവിഡ് ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട അപകടരമായേക്കാവുന്ന കാര്യങ്ങൾ പോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുകയാണ്.
എന്നാൽ, സമൂഹ മാധ്യമങ്ങളോട് അതിന് പരഹാരം കാണാൻ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നടപടി ഉടനടി വേണമെന്നാണ് കേന്ദ്രത്തിെൻറ അറിയിപ്പ്. ഇല്ലെങ്കിൽ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരം നടപടിയെടുക്കേണ്ടിവരുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ കമ്പനികളെ നിയമപ്രകാരം ഇടനിലക്കാരായി തരംതിരിച്ചിട്ടുണ്ടെന്നും ഉപദേശകർ ഓർമ്മപ്പെടുത്തുന്നു, കൂടാതെ "തെറ്റായ വാർത്തകളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കാതിരിക്കാൻ" ഉപയോക്താക്കൾക്കിടയിൽ "അവബോധ ക്യാമ്പെയ്‌നുകൾ ആരംഭിക്കാൻ" പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.