ജമ്മു/ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ നിയമവിരുദ്ധ പോസ്റ്റുകൾ സർക്കാറിനെ അറിയിക്കാൻ സൈബർ ക്രൈം വളൻറിയർമാരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രാഷ്ട്രത്തിെൻറ പരമാധികാരത്തിനെതിരായ നീക്കം, കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല വിഡിയോ, ക്രമസമാധാനനില തകർക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ കണ്ടെത്താനാണ് പദ്ധതിയെന്നാണ് സർക്കാർ വിശദീകരണം.
കഴിഞ്ഞയാഴ്ച ജമ്മു-കശ്മീരിലാണ് ആദ്യമായി തുടങ്ങിയത്. വളൻറിയർമാരാകാൻ താൽപര്യമുള്ളവർ പൂർണ പേര്, പിതാവിെൻറ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ, വീട്ടുവിലാസം എന്നിവ നൽകണം. ഇവർക്ക് പ്രതിഫലം നൽകുന്നതല്ല. വളൻറിയർമാർ, ബോധവത്കരണം, സൈബർ വിദഗ്ധർ എന്നീ മൂന്നു വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്യാം. വളൻറിയർമാരാകുന്നവർ ഇക്കാര്യം പരസ്യപ്രസ്താവനയിലൂടെ അറിയിക്കാനോ ആഭ്യന്തര മന്ത്രാലയത്തിെൻറ പേര് ഉപയോഗിക്കാനോ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.