ന്യൂഡൽഹി: ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എട്ട് ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്സുകൾ കേന്ദ്ര സർക്കാർ വിതരണം ചെയ്യും. അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബ്രോഡ്‌കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (BIND) സ്കീമിന് കീഴിലാണ് വിതരണം ചെയ്യുന്നത്.
ആകാശവാണിയും ദൂരദര്‍ശനുമടക്കം പൊതുമേഖലാ പ്രക്ഷേപണ-സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് വിതരണം.
ആകാശവാണിയുടെയും ദൂരദർശന്റെയും നവീകരണത്തിനും വിപുലീകരണത്തിനുമായി 2,539.61 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവച്ചിരിക്കുന്നത്. 2025-26-ൽ അവസാനിക്കുന്ന അഞ്ച് വർഷ കാലയളവിലേക്കാണ് വിഹിതം അനുവദിച്ചിരിക്കുന്നത്, കൂടാതെ രാജ്യത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ AIR എഫ്എം കവറേജ് 80 ശതമാനത്തിലധികം വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
രാജ്യത്തെ അതിര്‍ത്തിപ്രദേശങ്ങളിലും പിന്നാക്കജില്ലകളിലും ഉള്‍ഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും നക്‌സല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർക്കാണ് ദൂരദര്‍ശന്റെ എട്ടുലക്ഷം സൗജന്യ ഡിഷ് ഡി.ടി.എച്ച്. സെറ്റ് ടോപ് ബോക്സുകള്‍ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.