(Image credit: Tom's Guide)

ഐഫോൺ 12നും, 12 മിനിക്കും ഇതുവരെയില്ലാത്ത വിലക്കിഴിവുമായി ഫ്ലിപ്​കാർട്ട്​

ഫ്ലിപ്കാർട്ടിൽ ആരംഭിച്ച ബിഗ്​ ബില്യൺ ഡേയ്​സ്​ ഉത്സവ വിൽപ്പനയിൽ സ്​മാർട്ട്​ഫോണുകൾ​ ഗംഭീര ഡിസ്​കൗണ്ടുകളിലാണ്​ ലഭ്യമാകുന്നത്​. കഴിഞ്ഞ വർഷം ആപ്പിൾ വിപണിയിലെത്തിച്ച ഫ്ലാഗ്​ഷിപ്പുകളായ ഐഫോൺ 12, 12 മിനി എന്നീ മോഡലുകൾക്കും ഇതുവരെയില്ലാത്ത വിലക്കിഴിവാണ്​ നൽകിയിരിക്കുന്നത്​.

പൊതുവെ 56,999 രൂപയ്​ക്ക് വിൽക്കാറുള്ള​ ഐഫോൺ 12 മിനിയുടെ 64 ജിബി വകഭേദം ഇപ്പോൾ 37,999 രൂപയ്​ക്ക്​ സ്വന്തമാക്കാം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,500 രൂപയുടെ അധിക കിഴിവുമുണ്ട്​. അതോടെ ഫോൺ 34,999 രൂപയ്​ക്ക്​ വാങ്ങാൻ കഴിയും. കരുത്തേറിയ എ14 ബയോണിക്​ ചിപ്​സെറ്റും ഫ്ലാഗ്​ഷിപ്പ്​ ലെവലിലുള്ള കാമറയും മികച്ച ഡിസ്​പ്ലേയും എല്ലാം ചേരുന്നതാണ്​ 12 മിനി.

ഐഫോൺ 12-​െൻറ 64ജിബി വകഭേദത്തിനും വൻ വിലക്കുറവാണുള്ളത്​. 65,999 രൂപയ്​ക്ക്​ വിൽപ്പനക്കെത്തിയ 12 ഇപ്പോൾ 49,999 രൂപയ്​ക്ക്​ സ്വന്തമാക്കാം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്​ വാങ്ങുന്നവർക്ക്​ 3000 രൂപ അധിക കിഴിവും ലഭിക്കും. 46,999 രൂപയ്​ക്ക് ബ്രാൻഡ്​ ന്യൂ​ ഐഫോൺ 12 വാങ്ങാനുള്ള സുവർണാവസരമാണ്​ ഫ്ലിപ്​കാർട്ട്​ ഒരുക്കുന്നത്​.



Tags:    
News Summary - Grab iPhone 12 and 12 mini At Their Lowest Price Ever on Flipkart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT