ട്വിറ്ററിൽ തരംഗമായി 'ഫേസ്​ബുക്ക്​ മരിച്ചു' ഹാഷ്​ടാഗ്​; പിന്നിൽ ഇസ്രായേലികൾ, കാരണമിതാണ്​...

ഫേസ്​ബുക്ക്​ അവരുടെ മാതൃ കമ്പനിയുടെ പേര്​ മാറ്റി ​'മെറ്റ' എന്നാക്കിയത്​ കഴിഞ്ഞ ദിവസമായിരുന്നു. ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇൻസ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനി ഇതുവരെ അറിയപ്പെട്ടിരുന്നത്​ ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ എന്നായിരുന്നു. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി പോലുള്ള പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്പനിയുടെ പേരു മാറ്റം.

എന്നാൽ, ഇസ്രായേലിലെ സമൂഹ മാധ്യമ യൂസർമാർ പേരുമാറ്റത്തിൽ ഫേസ്​ബുക്കിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്​. 'മെറ്റ' എന്ന വാക്കാണ്​ അതിന്​ കാരണമായത്​. ഹീബ്രു ഭാഷയിൽ​ 'മരണം' എന്ന്​ അർഥം വരുന്ന പദമാണ്​ 'മെറ്റ'യെന്ന്​ അവർ അവകാശപ്പെടുന്നു. ഹീബ്രുവിൽ മെറ്റ്​ എന്നാൽ 'അവൾ മരിച്ചു' എന്നാണത്രേ.

നിരവധി ഇസ്രായേൽ സ്വദേശികളാണ്​ #FacebookDead എന്ന ഹാഷ്​ടാഗിൽ അത്​ ചൂണ്ടിക്കാട്ടിക്കൊണ്ട്​ ട്വിറ്ററിലെത്തിയത്​. 'ഹീബ്രു സംസാരിക്കുന്ന എല്ലാവർക്കും ചിരിക്കാൻ ഒരു കാരണം നൽകിയതിന്​ നന്ദി' -ഒരാൾ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെയായിരുന്നു. 'ബ്രാൻഡിങ്​ ഗവേഷണം കാര്യമായി നടത്താത്തതി​െൻറ ഫലമാണിതെന്ന്​' മറ്റൊരാൾ കുറിച്ചു.

അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്​ബുക്കും വാട്​സ്​ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടർന്ന്​ നടന്ന ചർച്ചകളിൽ ഫേസ്​ബുക്കി​െൻറ പേരു​ മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ്​ ലക്ഷ്യമെന്നുമാണ്​ സുക്കർബർഗ്​ അറിയിച്ചത്​. സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്​സിലാണെന്നാണ്​ സക്കർബർഗ്​ കരുതുന്നത്​​. അത്​ മുന്നിൽകണ്ടാണ്​ പേരുമാറ്റം. വെർച്വൽ റിയാലിറ്റി, ഓഗ്​മെൻറഡ്​ റിയാലിറ്റി സാ​ങ്കേതികവിദ്യകളിൽ കമ്പനി വലിയ നിക്ഷേപമാണ്​ നടത്തുന്നത്​. അതേ സമയം, അടുത്തിടെ ഉയർന്ന വിവാദങ്ങളിൽ നിന്ന്​ മുഖംരക്ഷിക്കാനാണ്​ ഫേസ്​ബുക്ക്​ പേരുമാറ്റിയതെന്നാണ്​ വിമർശകരുടെ അഭിപ്രായം. ഫേസ്​ബുക്കിനെതിരെ മുൻ ജീവനക്കാർ നടത്തിയ ആരോപണങ്ങൾ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു.

Tags:    
News Summary - Hebrew speakers mock Facebooks new name Meta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.