ബെംഗളൂരു: ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചത് ഇന്ത്യൻ നിർമിത ആപ്പുകൾക്ക് അനുകൂലമായി ഭവിച്ചെന്ന് റിപ്പോർട്ട്. ഇൗ വർഷം ജൂണിൽ കേന്ദ്ര സർക്കാർ മറ്റ് ചൈനീസ് ആപ്പുകൾക്കൊപ്പം ടിക്ടോക്കിനെയും നിരോധിച്ചിരുന്നു. പിന്നാലെ 'ജോഷ്' അടക്കമുള്ള ഇന്ത്യൻ ഹൃസ്വ വീഡിയോ ആപ്പുകൾ സജീവമാവുകയും, ഇപ്പോൾ ടിക്ടോക്കിെൻറ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്.
2018 ജൂണില്‍ ഇന്ത്യയില്‍ ഏകദേശം 85 ദശലക്ഷം ഉപയോക്താക്കള്‍ മാത്രമായിരുന്നു ടിക്ടോക്കിനുണ്ടായിരുന്നത്. എന്നാൽ, 2020 ജൂണിൽ അത് 167 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് എത്തിയിരുന്നു. ഇന്ത്യയില്‍ ഷോർട്ട് വിഡിയോ രംഗത്ത് ടിക്ടോക്ക് നിരോധനം വലിയൊരു ശൂന്യതയാണുണ്ടാക്കിയത്. പിന്നാലെ 170 മില്യൺ വരുന്ന ടിക്ടോക് ഉപയോക്താക്കള്‍ കുറഞ്ഞ ചെലവിലുള്ള അത്തരം വിനോദ ഉപാധികൾക്കായുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ, ഇത് വലിയ അവസരമായി കണക്കാക്കി ഇന്ത്യൻ കമ്പനികൾ പുതിയ ആപ്ലിക്കേഷനുകളുമായി എത്തി. എംഎക്‌സ് ടകാടക്, റോപോസോ, ചിംഗാരി, മോജ്, മിട്രോണ്‍, ട്രെൽ, ജോഷ് തുടങ്ങിയ ആപ്പുകൾ ഇപ്പോൾ പ്ലേസ്റ്റോറിൽ ലക്ഷക്കണക്കിന് ഡൗൺലോഡുകളുമായി മുന്നേറുകയാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള മാര്‍ക്കറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റെഡ്‌സീര്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍ ഇതുവരെ ടിക് ടോക്കിെൻറ 40 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. ഉള്ളടക്കത്തിെൻറ ഗുണനിലവാരവും വിപുലമായ മ്യൂസിക്, എഫക്ട്സ് ലൈബ്രറിയടക്കമുള്ള മികച്ച സൗകര്യങ്ങളും നൽകുന്നതിനാൽ, ജോഷ് ആപ്പാണ് രാജ്യത്ത് ഏറ്റവും പ്രചാരം നേടുന്നത്.
ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ദിവസേന പുതിയതും നിലവാരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാല്‍ ഇൗ മേഖല ജനുവരിയോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് റെഡ്‌സീര്‍ സാക്ഷ്യപ്പെടുത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലിരട്ടി വളര്‍ച്ച കൈവരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.