വിഡിയോ കോളിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സാപ്പ്​

വാഷിങ്​ടൺ: ഗ്രൂപ്പ്​ വിഡിയോ കോളിൽ എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി വാട്​സാപ്പ്​. ഫോൺ റിങ് ചെയ്യുന്ന സമയത്ത്​ കോളെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടും ഗ്രൂപ്പ്​ വിഡിയോ കോളിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്​ ഫീച്ചർ. ഏത്​ സമയത്തും കോൾ ഡിസ്​കണക്​ടാക്കുകയും വീണ്ടും ജോയിൻ ചെയ്യുകയും ചെയ്യാം.

കോവിഡിനെ തുടർന്ന്​ വർക്ക്​ അറ്റ്​ ​ഹോം വ്യാപകമായ​േതാടെ വിഡിയോ കോളിങ്​ ആപ്ലിക്കേഷനുകൾക്ക്​ വലിയ ജനപ്രീതിയാണ്​ ലഭിക്കുന്നത്​. സൂം പോലുള്ള ആപ്ലിക്കേഷനുകൾ കോവിഡുകാലത്ത്​ ആളുകൾ വലിയ രീതിയിൽ ഉപയോഗിച്ചിരുന്നു. ഇത്​ മുതലാക്കുക തന്നെയാണ്​ വാട്​സാപ്പി​േന്‍റയും ലക്ഷ്യം.

ഗ്രൂപ്പ്​ വിഡിയോ കോൾ വരു​േമ്പാൾ തന്നെ ഉപയോക്​താവിന്​ നോട്ടിഫിക്കേഷൻ ലഭിക്കും. ഇത്​ ഉപയോഗിച്ച്​ ഗ്രൂപ്പ്​ വിഡിയോ കോളിൽ എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാമെന്നാണ്​ വാട്​സാപ്പ്​ വ്യക്​തമാക്കുന്നത്​. വൈകാതെ ഈ ഫീച്ചർ എല്ലാവർക്കും നൽകാനുള്ള ഒരുക്കത്തിലാണ്​ കമ്പനി​.

Tags:    
News Summary - How to join ongoing WhatsApp group calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT