സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോേട്ടാകൾ അശ്ലീല സൈറ്റുകളിൽ ഉപയോഗിക്കുന്നതായി പൊലീസ്. പെൺകുട്ടികളുടെ ഫോേട്ടാകളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോകൾ അശ്ലീല സൈറ്റുകളുടെയും അപ്ലിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചതായും അന്വേഷണം ഉൗർജിതമാണെന്നും പൊലീസ് പറഞ്ഞു.
പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കണമെന്നും ഇത്തരത്തിൽ ഇരയായാൽ ഉടൻ സഹായം തേടണമെന്നും പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.