ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യ-ആസ്ട്രേലിയ സഹകരണം; ഒപ്പിട്ടത് 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രം

ബംഗളൂരു: വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ധാരണ. 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രം ഇരു രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ചു.

ഇന്ത്യക്ക് വേണ്ടി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ)യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻസിൽ) ആണ് കരാറിലേർപ്പെട്ടത്. ധാരണ സംബന്ധിച്ച് ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈക്കമീഷണർ ഫിലിപ്പ് ഗ്രീൻ പ്രഖ്യാപനം നടത്തി.

ആസ്‌ട്രേലിയൻ സ്ഥാപനമായ സ്‌പേസ് മെഷീൻസ് 2026ൽ ഇസ്‌റോയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (എസ്.എസ്.എൽ.വി) പരിശോധന- നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് സഹസ്ഥാപകൻ രജത് കുൽശ്രേഷ്ഠ പറഞ്ഞു. ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ ഉപഗ്രഹമായിരിക്കും ഇത്.

ആവശ്യകതയെ അടിസ്ഥാനമാക്കി പ്രതിവർഷം 20 മുതൽ 30 വരെ എസ്.എസ്.എൽ.വി വിക്ഷേപണങ്ങളാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.

Tags:    
News Summary - India signs deal to launch largest ever Australian satellite aboard Isro’s newest rocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT