ന്യൂഡൽഹി: ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപുകളുടെ നിരോധനം സ്ഥിരമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. താൽക്കാലികമായി ആപുകൾക്ക് നിരോധനമേർപ്പെടുത്തി ഏഴ് മാസം പിന്നിടുേമ്പാഴാണ് നീക്കം. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകി ആപുകൾക്ക് നിരോധനമേർപ്പെടുത്തിയത്.
കാരണം കാണിക്കൽ നോട്ടീസിന് ആപുകൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐ.ടി മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവയുടെ താൽക്കാലിക നിരോധനം സ്ഥിരമാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ടിക് ടോക്, ഹലോ, വി ചാറ്റ്, യു.സി ബ്രൗസർ, യു.സി ന്യൂസ്, ക്ലബ് ഫാക്ടറി, ബിഗോ, ലൈവ്, ക്ലാഷ് ഓഫ് കിങ്സ് തുടങ്ങിയ ആപുകളാണ് നിരോധിച്ചത്.
ഐ.ടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമായിരുന്നു നിരോധനം. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് 118 ആപുകളും നവംബറിൽ 43 ആപുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇവയുടെ നിരോധനം സ്ഥിരമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.