മുംബൈ: സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള ഇമേജ് ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന സുരക്ഷാപിഴവ് ചൂണ്ടിക്കാട്ടിയ ഇന്ത്യക്കാരനായ യുവ ഡെവലപ്പർക്ക് സമ്മാനമായി ലഭിച്ചത് 30,000 അമേരിക്കൻ ഡോളർ (₹22 ലക്ഷം). ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് പ്രൈവറ്റാക്കി ഉപയോഗിക്കുന്നവരെ ബാധിക്കുന്ന പ്രധാനപ്പെട്ട ബഗ്ഗാണ് മയൂർ ഫർത്താദെ എന്ന 21 കാരൻ കണ്ടെത്തി റിപ്പോർട്ട് ചെയ്തത്.
ഇൻസ്റ്റയിലെ ഒരു അക്കൗണ്ടിനെ ഫോളോ ചെയ്യാതെ തന്നെ അതിലുള്ള പ്രൈവറ്റ്/ആർക്കൈവ്ഡ് പോസ്റ്റുകളും സ്റ്റോറികളും റീലുകളും െഎ.ജി.ടി.വി വിഡിയോകളും മീഡിയ െഎഡി ഉപയോഗിച്ച് കാണാൻ അനുവദിക്കുന്ന പ്രധാനപ്പെട്ട ഒരു പിഴവാണ് കഴിഞ്ഞ ഏപ്രിൽ 16ന് മയൂർ അധികൃതരെ അറിയിച്ചത്. എന്നാൽ, ബഗ്ഗിനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ ജൂൺ 15ന് ഫേസ്ബുക്ക് അത് പരിഹരിക്കുകയും ചെയ്തു.
ഏതൊരു യൂസറും പോസ്റ്റ് ചെയ്യുന്ന ഫോേട്ടാകളും വിഡിയോകളും സ്റ്റോറികളും അപരിചിതർ കാണാതിരിക്കാനായി ഇൻസ്റ്റയിൽ അക്കൗണ്ട് പ്രൈവറ്റാക്കാനുള്ള ഒരു സംവിധാനമുണ്ട്. പലരും അത് സ്വകാര്യതയുടെ ഭാഗമായി ഉപയോഗിക്കുന്നുമുണ്ട്. ഇൗ ഫീച്ചർ എനബ്ൾ ചെയ്താൽ യൂസറെ ഫോളോ ചെയ്യാതെ അയാളുടെ പോസ്റ്റുകൾ മറ്റൊരാൾക്ക് കാണാൻ സാധിക്കില്ല. ഫോളോ റിക്വസ്റ്റ് സ്വീകരിക്കാനും നിരസിക്കാനും വേണ്ടിയുള്ള ഒരു മെസ്സേജ് യൂസർമാർക്ക് ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.