കഴിഞ്ഞ ദശകത്തിൽ കേന്ദ്രം ഗൂഗിളിനോട് ആവശ്യപ്പെട്ടത് 1.1 ലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ

കഴിഞ്ഞ പത്ത് വർഷത്തിനിടെ, യൂട്യൂബ്, വെബ് ബ്രൗസറുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏകദേശം 1.155 ലക്ഷം ഉള്ളടക്ക ഭാഗങ്ങൾ നീക്കം ചെയ്യാൻ ഇന്ത്യൻ സർക്കാർ ടെക് ഭീമനായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായി സർഫ്‌ഷാർക്കിന്റെ റിപ്പോർട്ട്. 2013-നും 2022-നും ഇടയിലായി, 19,600-ലധികം തവണയാണ് ഇന്ത്യൻ സർക്കാർ ഏജൻസികൾ ഉള്ളടക്കം നീക്കം ചെയ്യാൻ Google-നോട് അഭ്യർത്ഥിച്ചത്. പ്രധാനമായും 'മാനനഷ്ടം' ആണ് പൊതു കാരണമായി ഏജൻസികൾ ചൂണ്ടിക്കാട്ടിയത്.

ഗൂഗിളിന്റെ കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ, യൂട്യൂബിൽ നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടുതലായും കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. "ഇന്ത്യ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ച ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും യൂട്യൂബ് (8.8k), ഗൂഗിൾ പ്ലേ ആപ്പുകൾ (4.3k), വെബ് സെർച്ച് (1.4k) എന്നിവയിൽ നിന്നായിരുന്നു," -സർഫ്ഷാർക്കിന്റെ ഡാറ്റയിൽ പറയുന്നു.

ഗൂഗിളിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി ഇന്ത്യൻ സർക്കാർ മൊത്തം 19,600 അഭ്യർത്ഥനകളാണ് നടത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിദിനം ശരാശരി അഞ്ച് അഭ്യർത്ഥനകൾ സർക്കാർ നടത്തി.

ആഗോളതലത്തിൽ വിവിധ സർക്കാരുകൾ സാധാരണയായി വിവര നിയന്ത്രണത്തിനായി ഇത്തരത്തിൽ ‘ഉള്ളടക്ക നീക്കം ചെയ്യലാ’ണ് ഉപയോഗിക്കുന്നത്. അതാണ് സർഫ്ഷാർക്കിന്റെ പഠനം പ്രതിഫലിപ്പിക്കുന്നതും. കഴിഞ്ഞ ദശകത്തിൽ, ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി 355,000-ലധികം സർക്കാർ അഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ടെന്നുംനീക്കംചെയ്യൽ അഭ്യർത്ഥനകളിൽ 2022-ൽ 50 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനയുണ്ടായെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള, ഗവൺമെന്റുകൾ ഇമേജസ്, യൂട്യൂബ്, മാപ്‌സ് എന്നിവയടക്കം 50 വ്യത്യസ്ത Google ഉൽപ്പന്നങ്ങളിൽ നിന്നും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ശ്രമിച്ചു. യൂട്യൂബ്, ഗൂഗിൾ സെർച്, ബ്ലോഗ്ഗർ എന്നിവയിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനാണ് കൂടുതൽ അഭ്യർഥനകൾ ലഭിച്ചത്. പഠനമനുസരിച്ച്, ഗൂഗിളിൽ നിന്നുള്ള ഉള്ളടക്കം നീക്കംചെയ്യൽ അഭ്യർത്ഥനകളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു, ഇത് കഴിഞ്ഞ ദശകത്തിലെ ഒരു പ്രധാന പ്രവണതയെ സൂചിപ്പിക്കുന്നു.

Tags:    
News Summary - Indian Government Requests Removal of 1.1 lakh Items from Google in the Past Decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT