തൃശൂർ: ബി.എസ്.എൻ.എലിന് 57,000 4ജി സൈറ്റുകൾ സ്ഥാപിക്കൻ ഉപകരണങ്ങൾ വാങ്ങാൻ താൽപര്യപത്രം പുറപ്പെടുവിച്ചു. ഇന്ത്യൻ നിർമിത ഉപകരണങ്ങൾ ഉപയോഗിച്ച് 4ജി വികസിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ് താൽപര്യപത്രം ഇറക്കിയത്.
താൽപര്യപത്രം സമർപ്പിക്കുന്നവർ 'ആത്മനിർഭർ ഭാരത്' ആശയത്തിെൻറ അന്തഃസത്ത ഉൾക്കൊള്ളുന്നവരാകണമെന്നും ടെൻഡറിന് പരിഗണിക്കുേമ്പാൾ 'േമക് ഇൻ ഇന്ത്യ'ക്കായിരിക്കും പരിഗണനയെന്നും കുറിപ്പിൽ പറയുന്നു. 4ജി ഇല്ലാത്തതിനാൽ വികസനം മുരടിച്ച ബി.എസ്.എൻ.എലിന് മറ്റൊരു പ്രഹരമാണ് ഇന്ത്യൻ നിർമിത ഉപകരണങ്ങൾ മാത്രം വാങ്ങണമെന്ന നിർദേശം.
ചൈനയുമായി സംഘർഷമുണ്ടായ സമയത്താണ് ടെലികോമിൽ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ച് വികസനം നടത്തരുതെന്ന് നിർദേശം ലഭിച്ചത്. പകരം ഇന്ത്യൻ ഉപകരണങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, മേഖലയിൽ ഇന്ത്യൻ ഉപകരണങ്ങൾ വിരളമാണ്.
ഇതിെൻറ പേരിൽ ബി.എസ്.എൻ.എൽ വികസനം മരീചികയായി തുടരുകയാണ്. അതേസമയം, സ്വകാര്യ ടെലികോം കമ്പനികൾക്ക് യഥേഷ്ടം വിദേശ ഉപകരണങ്ങൾ വാങ്ങാൻ അനുമതിയുണ്ട്.
ഇന്ത്യൻ നിർമിത ഉപകരണങ്ങൾ വാങ്ങുന്നത് ബി.എസ്.എൻ.എലിെൻറ ചെലവ് വൻതോതിൽ വർധിപ്പിക്കുമെന്ന് ടെലികോം എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിൽ സഹചെയർമാൻ സന്ദീപ് അഗർവാൾ ടെലികോം സെക്രട്ടറിക്ക് കത്തെഴുതി. ഇതോടെ, തദ്ദേശ ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാറെൻറയും ടെലികോം മന്ത്രലായത്തിെൻറയും കടുംപിടിത്തം ഫലത്തിൽ കമ്പനിക്ക് വിനയാകുമെന്ന് സർക്കാർതന്നെ സമ്മതിക്കുകയാണ്.
അതേസമയം, ചൈനീസ് വിലക്ക് ടെലികോം മേഖലക്ക് മാത്രമാണെന്നും ഇത് ബി.എസ്.എൻ.എൽ വികസനത്തിന് തടയിടാനാണെന്നും ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ആരോപിക്കുന്നു.
ഡൽഹിയിൽനിന്ന് സാഹിദാബാദ് തുരങ്ക പാത നിർമാണം ചൈനയിലെ ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനിയെ ഏൽപിച്ച നടപടി ഇതിന് തെളിവാണെന്നും യൂനിയൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.