തങ്ങൾ ഇനിമുതൽ വെറുമൊരു 'ഫോേട്ടാ ഷെയറിങ് ആപ്പ്' മാത്രമായിരിക്കില്ല എന്ന് ഇൻസ്റ്റാഗ്രാം തുറന്നുപറഞ്ഞത് ഇൗയടുത്താണ്. ചിത്രങ്ങൾക്കൊപ്പം വിഡിയോകൾക്കും ഏറെ പ്രധാന്യം നൽകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി ഇൻസ്റ്റാഗ്രാമിനെ മാറ്റുകയാണ് ആപ്പിന് പിന്നിലുള്ളവർ. അതിെൻറ ഭാഗമായി റീൽസിലാണ് പുതിയ കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ടിക്ടോക് നിരോധനത്തിന് ശേഷം വൻ ജനപ്രീതി സ്വന്തമാക്കിയ ഇൻസ്റ്റയിലെ 'റീൽസി'ൽ ആദ്യം 15 സെക്കൻറുകൾ മാത്രമായിരുന്നു വിഡിയോകൾക്കുള്ള ദൈർഘ്യം അനുവദിച്ചിരുന്നത്.
സമീപകാലത്ത് 30 സെക്കൻറുകളായി ഷോർട്ട് വിഡിയോകളുടെ ദൈർഘ്യം ഉയർത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ റീൽസിൽ ഒരു മിനിറ്റ് വിഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇൻസ്റ്റ യൂസർമാർക്കായി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇൻസ്റ്റാ അധികൃതർ പുതിയ സവിശേഷതയെ കുറിച്ച് പുറത്തുവിട്ടത്.
Reels. up to 60 secs. starting today. pic.twitter.com/pKWIqtoXU2
— Instagram (@instagram) July 27, 2021
30 സെക്കൻറുകളിൽ കൂടുതലുള്ള റീൽസ് നിർമിക്കാൻ ആഗ്രഹിക്കുന്നവർ, വിഡിയോ റെക്കോർഡ് ചെയ്യുന്നതിന് മുമ്പ് ദൈർഘ്യം സെറ്റ് ചെയ്യേണ്ടതായുണ്ട്. അതിനായി ആദ്യം ആപ്പിലെ ഹോമിൽ നിന്ന് വലത്തോേട്ടാക്ക് സ്വൈപ് ചെയ്ത് റീൽസ് റെക്കോർഡ് ചെയ്യാനുള്ള ഇൻറർഫേസിലേക്ക് പോവുക. ശേഷം സ്ക്രീനിലുള്ള ഡൗൺ ആരോ തിരഞ്ഞെടുത്ത് അതിലുള്ള 'ലെങ്ത് ഒാപ്ഷനി'ൽ രണ്ടുതവണ ടാപ് ചെയ്താൽ 15 സെക്കൻറുകളിൽ നിന്ന് 60 സെക്കൻറുകളായി ദൈർഘ്യം വർധിപ്പിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.