ക്ലബ്​ഹൗസിന്​ മുട്ടൻപണിയുമായി ഇൻസ്റ്റഗ്രാം; ഓഡിയോ റൂമുകൾ വരുന്നു

വാഷിങ്​ടൺ: ഓഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട്​ ഇൻസ്റ്റഗ്രാം. ക്ലബ്​ഹൗസിന്​ സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​. മാർച്ചിൽ ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം നടത്തിയെന്നും വാർത്തകളുണ്ട്​.

ക്ലബ്​ഹൗസിന്​ സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ഇതിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.

ക്ലബ്​ ഹൗസിന്​ സമാനമായി പബ്ലിക്​ ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമിലുണ്ടാവില്ല. ഓഡിയോ റൂമിൻെ പരീക്ഷണം ഇൻസ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - Instagram testing Clubhouse-like audio rooms, here's how it will work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT