ഐജി ടിവി പോകും, ഇനി ഇൻസ്റ്റഗ്രാം ടിവി; പുതിയ മാറ്റവുമായി കമ്പനി

ദൈർഘ്യമേറിയ വിഡിയോകൾ പോസ്റ്റ്​ ചെയ്യാൻ അനുവദിക്കുന്ന സേവനമായ ഐജി ടിവി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ട്​ ഒരുപാട്​ കാലമായിട്ടില്ല. യൂട്യൂബിനോട്​ മത്സരിക്കുന്നതിന്​ വേണ്ടിയായിരുന്നു 2018ൽ പുതിയ ആപ്ലിക്കേഷനുമായി ഇൻസ്റ്റ എത്തിയത്​​​. എന്നാൽ, ഐജി ടിവി പിൻവലിക്കാനുള്ള തീരുമാനവുമായി എത്തിയിരിക്കുകയാണ്​ ഇൻസ്റ്റഗ്രാം. അതിന്​ പകരമായി വലിയ ഫോര്‍മാറ്റ് വീഡിയോകള്‍ ഇനി ഇന്‍സ്റ്റഗ്രാം വിഡിയോസ് എന്നായിരിക്കും അറിയപ്പെടുക.

ഐജി ടിവിയേയും ന്യൂസ് ഫീഡ് വിഡിയോകളേയും 'ഇന്‍സ്റ്റഗ്രാം വിഡിയോ' എന്ന പേരില്‍ ഒന്നിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്​. അതിന്റെ ഭാഗമായി യൂസർമാരുടെ പ്രൊഫൈലില്‍ പുതിയ വിഡിയോ ടാബ് തന്നെ അവതരിപ്പിക്കുകയും ചെയ്യും.

ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോകൾ ഐജി ടിവിയിൽ പോസ്റ്റ്​ ചെയ്യുകയും ഒരു മിനിറ്റ്​ വരെയുള്ള വിഡിയോകൾ​ ഇതുവരെ ന്യൂസ്​ ഫീഡിലുമായിരുന്നു. അതേസമയം, ടിക്​ടോക്കിനെ വെല്ലാൻ ഇൻസ്റ്റ അവതരിപ്പിച്ച 'റീൽസ്​' വലിയ വിജയമായി മാറിയിട്ടുണ്ട്​.

Tags:    
News Summary - Instagram To Replace IGTV With Instagram TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT