ഐ.ഒ.എസ്​ 14 ചതിച്ചു, മെസ്സേജുകൾ വരുന്നില്ല; പരാതിയുമായി ഐഫോൺ യൂസർമാർ

ഏറ്റവും മികച്ച ഹാർഡ്​വെയറും സോഫ്റ്റ്​വെയറും സമ്മാനിക്കുന്നതിനാൽ ലോകമെമ്പാടും ആപ്പിൾ ഉത്​പന്നങ്ങൾക്ക്​ വലിയ പേരാണ്​. ഒരു തവണയെങ്കിലും ​െഎഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഗാഡ്​ജറ്റുകൾ വാങ്ങിയിട്ടുള്ളവർക്ക്​ അറിയാം അതി​െൻറ മഹിമ. സോഫ്​റ്റ്​വെയറിലായാലും ഹാർഡ്​വെയറിലായാലും ആപ്പിൾ എന്തെങ്കിലും പുതിയ മാറ്റം കൊണ്ടുവന്നാൽ അത്​ വലിയ വാർത്തയാകാറുണ്ട്​. എന്നാൽ, ഇത്തവണ കമ്പനി വാർത്തകളിൽ നിറയുന്നത്​ ഒരു പിഴവി​െൻറ പേരിലാണ്​.

ആപ്പിൾ ​െഎഫോണുകളിൽ ​െഎ.ഒ.എസ്​ 14 അല്ലെങ്കിൽ അതിന്​ ശേഷമുള്ള സോഫ്​റ്റ്​വെയർ അപ്​ഡേറ്റ്​ ചെയ്​തവർ പുതിയ പരാതികളുമായി എത്തിയിരിക്കുകയാണ്​. തങ്ങൾക്ക്​ ടെക്​സ്​റ്റ്​ മെസ്സേജുകളും ​െഎ-മെസ്സേജുകളും ചിലപ്പോൾ വാട്​സ്​ആപ്പ്​ മെസ്സേജുകൾ പോലും ലഭിക്കുന്നില്ലെന്നാണ്​ അവർ പറയുന്നത്​. ഒന്നും രണ്ടും പരാതികൾ അല്ല. പല ഒാൺലൈൻ പ്ലാറ്റ്​ഫോമുകളിലും കൂടെ ആപ്പിൾ കമ്യൂണിറ്റി ഫോറംസിലും ആയിരങ്ങളാണ്​ പുതിയ ബഗ്ഗിനെ കുറിച്ച്​ പരാമർശിച്ച്​ കമൻറുകൾ ഇടുന്നത്​.

​െഎ.ഒ.എസ്​ 14ന്​ മുകളിലുള്ള വേർഷനിലേക്ക്​ ഫോണുകൾ അപ്​ഡേറ്റ്​ ചെയ്​വർക്കാണ്​ പ്രശ്​നമുള്ളത്​. ചില ആപ്പുകളിൽ മാത്രമോ, അല്ലെങ്കിൽ ഒരു മോഡൽ ​െഎഫോണിൽ മാത്രമായോ അല്ല ബഗ്ഗുള്ളത്​. ലേറ്റസ്റ്റ്​ വേർഷൻ സോഫ്​റ്റ്​വെയർ ലഭിച്ച പല മോഡൽ ​െഎഫോണുകളിലും പല ആപ്പുകളിലും നോട്ടിഫിക്കേഷൻ വരാതിരിക്കുന്നതായി പരാതികളുണ്ട്​.

മെസ്സേജുകൾ അയക്കുന്നതിന്​ യാതൊരു പ്രശ്​നവുമില്ലെന്നിരിക്കെ, അതിന്​ ലഭിക്കേണ്ട മറുപടിയുടെ നോട്ടിഫിക്കേഷൻ പോപ്​-അപ്പായി വരുകയോ, ആപ്പിൽ ചുവന്ന ഡോട്ടായി കാണിച്ചുതരികയോ ചെയ്യുന്നില്ലത്രേ. ആപ്പിൾ കമ്യൂണിറ്റി ഫോറത്തിൽ വന്ന പരാതികളുടെ താഴെ 'തങ്ങൾക്കും ഇതേ അനുഭവമുണ്ടെന്ന' കമൻറുകൾ നിരവധിയാണ്​. വാട്​സ്​ആപ്പ്​, സിഗ്​നൽ പോലുള്ള തേർഡ്​ പാർട്ടി ആപ്പുകളെയും പുതിയ ബഗ്ഗ്​ ബാധിച്ചു എന്നതും കൗതുകമുണർത്തുന്നുവെന്നാണ്​ യൂസർമാർ പറയുന്നത്​. ചിലപ്പോൾ വോയിസ്​ കോൾ അലേർട്ടുകളെയും ബാധിക്കുന്നുണ്ടെന്നും അവർ പരാതിപ്പെടുന്നു. സെപതംബറിൽ ആയിരുന്നു നോട്ടിഫിക്കേഷൻ പ്രശ്​നങ്ങൾ ആദ്യമായി ഉയർന്നുവന്നത്​. എന്നാൽ, ഇപ്പോൾ അത്​ പരാതിപ്രളയമായി മാറുകയും ചെയ്​തു. 

Tags:    
News Summary - IOS 14 Users Cannot Receive Texts, WhatsApp Alerts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.