കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഐഫോൺ 12, ഐഫോൺ 12 മിനി എന്നീ മോഡലുകൾക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട്. 65,900 രൂപയ്ക്ക് ഇന്ത്യൻ വിപണിയിലെത്തിയ ഐഫോൺ 12 64 ജിബി വകഭേദത്തിന് ഇപ്പോൾ 53,999 രൂപ നൽകിയാൽ മതിയാകും. 128 ജിബിയുടെ വില 70,900 രൂപയിൽ നിന്ന് 64,999 രൂപയായി കുറിഞ്ഞു.
59,900 രൂപയ്ക്ക് എത്തിയ ഐഫോൺ 12 മിനി 64 ജിബി 40,999 രൂപയ്ക്കാണ് വിൽക്കുന്നത്. 128 ജിബി മോഡലിന് 54,999 രൂപയുമാണ് വില (യഥാർത്ഥ വില 64,900 രൂപ). 256 ജിബി വകഭേദം 64,999 രൂപയ്ക്കും വാങ്ങാം. അതേസമയം, ആമസോണിൽ ഇപ്പോൾ ഈ വിലക്കിഴിവുകൾ നിലവിൽ വന്നിട്ടില്ല.
ഏത് സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുത്താലും, ഐഫോൺ 12 കറുപ്പ്, നീല നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ, 12 മിനി കറുപ്പ്, നീല, പച്ച, ചുവപ്പ്, വെള്ള, പർപ്പിൾ നിറങ്ങളിൽ വാങ്ങാം.
ഐഫോൺ 11നും മികച്ച ഓഫറുകൾ ഇപ്പോൾ ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് വഴി 64 ജിബി സ്റ്റോറേജ് മോഡൽ 49,900 രൂപയ്ക്ക് വാങ്ങാം. നിലവിൽ, കറുപ്പും ചുവപ്പും നിറങ്ങൾ മാത്രമാണ് ലഭ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.