ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കി. ഐേഫാൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ലോകത്തിലെ അതിവേഗ 5ജി സാങ്കേതിക വിദ്യയാണ് ഫോണുകളുടെ പ്രധാന സവിശേഷത. 5 ജി.പി.പി.എസ് ഡൗൺലോഡിങ് വേഗവും 200 എം.ബി.പി.എസ് അപ്ലോഡിങ് വേഗവും ഐഫോൺ 5ജിക്കുണ്ടാവുമെന്നാണ് അവകാശവാദം. മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി ഇക്കുറി ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്ഫോണുകളും നൽകില്ല. പകരം ടൈപ്പ് സി കേബിൾ മാത്രമാണ് ഉണ്ടാവുക.
ഐഫോൺ 12, മിനി
6.1 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിലാണ് ഐഫോൺ 12െൻറ വരവ്. ഒ.എൽ.ഇ.ഡി ഡിസ്പ്ലേയിൽ ഡോൾബി വിഷൻ, എച്ച്.ഡി.ആർ 10, എച്ച്.എൽ.ജി എന്നിവയെല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്. എ14 ബയോനിക്ക് ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 5nm പ്രൊസസ് ഉപയോഗിച്ച് നിർമിക്കുന്ന ആദ്യ ചിപ്സെറ്റാണിതെന്നാണ് ആപ്പിളിെൻറ അവകാശവാദം. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിനെക്കാളും 50 ശതമാനം വേഗത കൂടുതലാണ് പുതിയ ചിപ്പിന്.
12 മെഗാപിക്സലിെൻറ പ്രധാന കാമറയും 12 മെഗാപിക്സലിെൻറ അൾട്രാ വൈഡ് കാമറയുമാണ് ഐഫോൺ 12ന്. കാമറയുടെ പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് കാമറക്കൊപ്പവും നൈറ്റ്മോഡ് വന്നത് സവിശേഷതയാണ്. മാഗ്സേവ് സാങ്കേതിക വിദ്യയാണ് മറ്റൊരു പ്രത്യേകത. ഫോണിനുള്ളിലെ ബിൽറ്റ് ഇൻ മാഗ്നറ്റ് ഉപയോഗിച്ച് കേസുകൾ, ചാർജറുകൾ മറ്റ് ആക്സറീസ് എന്നിവ എളുപ്പത്തിൽ ഫോണിനോട് ബന്ധിപ്പിക്കാം. ഏറ്റവും വലിപ്പം കുറഞ്ഞ 5ജി ഫോണെന്ന സവിശേഷതയോടെയാണ് മിനിയെത്തുന്നത്. 5.4 ഇഞ്ച് മാത്രമാണ് ഡിസ്പ്ലേ വലിപ്പം. ഐഫോൺ 12വുമായി താരതമ്യം ചെയ്യുേമ്പാൾ മറ്റ് പ്രധാന മാറ്റങ്ങളില്ല.
ഐഫോൺ 12 പ്രോ, 12 പ്രോ മാക്സ്
6.1 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ ഐഫോൺ 12 എത്തുേമ്പാൾ 6.7 ഇഞ്ചാണ് പ്രോ മാക്സിെൻറ ഡിസ്പ്ലേ വലിപ്പം. സ്റ്റൈൻലെസ് സ്റ്റീലിലാണ് ഐഫോൺ 12 പ്രോയുടേയും മാക്സിേൻറയും വരവ്.
65mm ഫോക്കൽ ലെങ്തോട് കൂടിയ 12 മെഗാപിക്സലിെൻറ ടെലിഫോട്ടോ, വൈഡ്, അൾട്രാ വൈഡ് കാമറകളാണ് ഫോണിലുള്ളത്. 12 മെഗാപിക്സലിേൻറതാണ് മുൻ കാമറ. എ14 ബയോനിക് തന്നെയാണ് ഇരു മോഡലുകൾക്ക് കരുത്ത് പകരുന്നത്. കാമറയിലെ നൂതനമായ ഫീച്ചറുകളാണ് 12, 12 മിനി എന്നിവയുമായി താരതമ്യം ചെയ്യുേമ്പാൾ ഫോണുകളുടെ പ്രധാന മാറ്റം.
വില
ഐഫോൺ 12 -79,900, ഐഫോൺ 12 മിനി -69,900, ഐഫോൺ 12 പ്രോ -119,900, ഐഫോൺ 12 പ്രോ മാക്സ് -129,900.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.