ന്യൂഡൽഹി: ഐഫോൺ 13യുടെ നിർമ്മാണം ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചു.ഫോക്സോണാണ് ആപ്പിളിനായി ഇന്ത്യയിൽ ഐഫോൺ 13 നിർമ്മിക്കുന്നത്. ഫോൺ നിർമ്മാണം തുടങ്ങിയ വിവരം ആപ്പിളും സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഏറ്റവുമധികം പ്രതീക്ഷവെച്ചുപുലർത്തുന്ന വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം വിൽപനക്കണക്കിൽ ഇന്ത്യയിൽ വൻ നേട്ടമുണ്ടാക്കാൻ ആപ്പിളിന് സാധിച്ചിരുന്നു.
നിലവിൽ ഐഫോൺ 11, ഐഫോൺ 12 ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. 2017ൽ ഐഫോൺ എസ്.ഇയിലൂടെയാണ് ആപ്പിൾ ഇന്ത്യയിലെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ചെലവ് കുറയും. ഇതുമൂലം ഐഫോൺ 13യുടെ വില കുറയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ, ആപ്പിൾ ഇതുസംബന്ധിച്ച പ്രതികരിച്ചിട്ടില്ല.
വിക്സ്ട്രൺ, ഫോക്സോൺ തുടങ്ങിയ കമ്പനികളുമായാണ് ഫോൺ അസംബ്ലിങ്ങിന് ആപ്പിൾ കരാറിലെത്തിയിരിക്കുന്നത്. ഇരു കമ്പനികൾക്കും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് നിർമ്മാണശാലകളുള്ളത്. ഇതിൽ ചെന്നൈയിലെ നിർമ്മാണശാലയിൽ ഐഫോൺ 13യുടെ നിർമ്മാണം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.