ഐഫോൺ 15 സീരീസിന്റെ വിൽപനയാരംഭിച്ചതോടെ, ആദ്യ ദിവസം തന്നെ സ്വന്തമാക്കാനായി ആപ്പിൾ സ്റ്റോറുകളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ആളുകളുടെ തിക്കും തിരക്കുമായിരുന്നു. മുംബൈയിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയായിരുന്നു ദൃശ്യമായത്. ഡല്‍ഹിയിലെ ആപ്പിള്‍ സ്‌റ്റോറിന് മുന്നിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 17 മണിക്കൂറോളം ക്യൂ നിന്ന് ആപ്പിൾ ഐഫോൺ 15 സ്വന്തമാക്കിയവർ വരെയുണ്ട്.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളായിരുന്നു വില്‍പനയ്ക്കുണ്ടായിരുന്നത്. ഏറ്റവും വലിയ ഡിമാന്റുള്ള പ്രോ മോഡലുകൾ പെട്ടന്ന് തന്നെ സോൾഡ്-ഔട്ടാവുകയും ചെയ്തിരുന്നു.
എന്നാൽ, ഐഫോൺ വാങ്ങിയവരിൽ ചിലർക്ക് ആദ്യ ദിസം തന്നെ തിക്താനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഐഫോൺ 15 എന്ന മോഡൽ വാങ്ങിയവരിൽ ചിലർ, ഫോൺ ആദ്യമായി സെറ്റപ്പ് ചെയ്യുന്ന സമയത്താണ് പ്രശ്നം നേരിട്ടത്. ഫോൺ ആപ്പിൾ ലോഗോയിൽ സ്റ്റക്കായി നിൽക്കുകയായിരുന്നു. പഴയ ഐഫോണിൽ നിന്ന് ആപ്പുകളും ഡാറ്റയും കൈമാറുമ്പോഴായിരുന്നു ഈ ബഗ് നേരിട്ടത്.
എന്തായാലും പുതിയ ബഗിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നതോടെ, ആപ്പിൾ അത് പരിഹരിക്കുന്നതിന് വേണ്ടി മാത്രമായി ഒരു അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. ഫോൺ സജ്ജീകരിക്കുന്ന സമയത്ത് മറ്റൊരു ഐഫോണിൽ നിന്ന് നേരിട്ട് ഡാറ്റ കൈമാറുന്നതിന് പ്രശ്‌നം സൃഷ്ടിക്കുന്ന ബഗ് iOS 17.0.2-ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പരിഹരിക്കുന്നു, -ആപ്പിൾ പറഞ്ഞു. ഈ അപ്‌ഡേറ്റ് ഐഫോൺ 15 ലൈനപ്പിന് മാത്രമേ ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.