സക്കർബർഗിന്റെ ഹമാസിനെതിരായ പോസ്റ്റ്; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ

മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ് ഹമാസിന്റെ ആക്രമണങ്ങളെ കൊടുംതിന്മയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ, തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഇസ്രായേൽ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയോട് നന്ദി പറഞ്ഞത്.

കഴിഞ്ഞ ദിവസം സക്കർബർഗ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് ഇസ്രായേൽ എന്ന പ്രൊ​ഫൈൽ എക്സിൽ പങ്കുവെച്ചത്. ‘‘ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയാണ്. നിരപരാധികളായ ജനങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരിക്കലും ന്യായീകരണമില്ല. അതിന്റെ ഫലമായുണ്ടായ വ്യാപകമായ ദുരിതം വിനാശകരമാണ്. ഇസ്രായേലിലെയും പ്രദേശത്തെയും ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയിലാണ് എന്റെ ശ്രദ്ധ’’- സക്കർബർഗ് കുറിച്ചു.


അതേസമയം, ഹമാസിനെ വാഴ്ത്തുകയും അവർക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ ഒന്നും കാര്യമായി ചെയ്യുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനത്തിനും താക്കീതിനും പിന്നാലെയായിരുന്നു മെറ്റയുടെ നീക്കം. ഹീബ്രു, അറബിക് ഭാഷകളിലുള്ള എട്ട് ലക്ഷത്തോളം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, മെറ്റ അറിയിച്ചു.

Tags:    
News Summary - Israel on Mark Zuckerberg calling Hamas attacks evil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.