ബ്ലൂ ഒറിജിന് എന്നെ ആവശ്യമുണ്ട്; ആമസോണിൽ നിന്ന് പടിയിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി ജെഫ് ബെസോസ്

ന്യൂയോർക്ക്: രണ്ടുവർഷം മുമ്പ് ആമസോൺ സി.ഇ.ഒ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി സഹസ്ഥാപകനായ ജെഫ് ബെസോസ്. ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിന്റെ സമീപകാല എപ്പിസോഡിലാണ് ബെസോസ് മനസു തുറന്നത്.

തന്റെ ബഹിരാകാശ പര്യവേക്ഷണ സംരംഭമായ ബ്ലൂ ഒറിജിനോടുള്ള പ്രതിബദ്ധതയാണ് ആമസോണിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ബെസോസ് പറഞ്ഞു. 1994ലാണ് ബെസോസ് ആമസോൺ സ്ഥാപിച്ചത്. ബ്ലൂ ഒറിജിനും ആമസോണും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. അതേസമയം, ബ്ലൂ ഒറിജിന് എന്നെ ആവശ്യവുമായിരുന്നു.

അതിനാൽ അതിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. -ബെസോസ് വ്യക്തമാക്കി. 2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്. ബ്ലൂ ഒറിജിനലിൽ കഠിനാധ്വാനം ചെയ്യുകയാണ് ബെസോസ്. എന്നാൽ താനത് വളരെ ആസ്വദിക്കുന്നു​ണ്ടെന്നും അദ്ദേഹം സമ്മതിച്ചു. രണ്ടുവർഷമായി ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവിടെയാണ് ചെലവഴിക്കുന്നത്. ചെലപ്പോൾ നിരാശപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നും ബെസോസ് കൂട്ടിച്ചേർത്തു.

വാഷിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹിരാകാശ യാത്ര സേവന കമ്പനിയാണ് ബ്ലൂ ഒറിജിൻ. 2022 സെപ്റ്റംബർ വരെ 32 വിനോദ സഞ്ചാരികളെ ബ്ലൂ ഒറിജിൻ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

Tags:    
News Summary - Jeff Bezos On Stepping Down As Amazon CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT