ദിവസ പരിധിയില്ലാതെ 75 ജിബി ഡാറ്റ നൽകുന്ന കിടിലൻ പ്ലാനുമായി​ ജിയോ; കൂടെ പ്രൈം, നെറ്റ്​ഫ്ലിക്​സ്​ സബ്‌സ്‌ക്രിപ്ഷനും

ദിവസ പരിധിയില്ലാതെ ഒ​രു മാസത്തേക്ക്​ 75 ജിബി ഡാറ്റ നൽകുന്ന കിടിലൻ പ്ലാനുമായി റിലയൻസ്​ ജിയോ. പോസ്റ്റ്​ പെയ്​ഡ്​ വരിക്കാർക്കാണ്​ ഒടിടി ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പെടുന്ന പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്​. 399 രൂപയുടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം പരിധിയില്ലാത്ത കാളിംഗ് സേവനവും ദിവസേനയുള്ള 100 എസ്എംഎസ് ഓഫറുമുണ്ട്​. ഒരു ​മാസത്തേക്കാണ്​​ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുക. കൂടെ ജിയോ ആപ്പുകളും ഫ്രീയായി ഉപയോഗിക്കാം.

399 രൂപയുടെ പ്രീ പെയ്​ഡ്​ പ്ലാനും ജിയോ നൽകുന്നുണ്ട്​. 56 ദിവസ വാലിഡിറ്റിയിൽ ഓരോ ദിവസവും 1.5 ജിബി ഡാറ്റയാണ്​ ഇൗ പ്ലാനിലുള്ളത്​​. പരിധിയില്ലാത്ത കാളിംഗ് സേവനവും ദിവസേന 100 സൗജന്യ എസ്എംഎസുകളും ജിയോ ആപ്പുകളും പ്രീ പെയ്​ഡ്​ പ്ലാനിലൂടെ ലഭിക്കും. 

Tags:    
News Summary - jio launches new postpaid plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT