വയർലെസ് ഇൻറർനെറ്റ് വിപണിയിൽ ഒന്നാമനായി മുന്നേറുന്ന റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കുന്ന കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 399 രൂപയിൽ ആരംഭിക്കുന്ന പുതിയ പ്ലാനുകൾക്ക് 'പോസ്റ്റ് പെയ്ഡ് പ്ലസ്' എന്നാണ് ജിയോ പേര് നൽകിയിരിക്കുന്നത്. ഇൻറർനെറ്റിനൊപ്പം ഇന്ത്യയിലെ മൂന്ന് പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രീപെയ്ഡ് മാർക്കറ്റിലെ ആധിപത്യത്തിന് പുറമേ, പോസ്റ്റ്പെയ്ഡ് രംഗത്തും തലപ്പത്തെത്താനുള്ള ശ്രമത്തിലാണ് ജിയോ.
തീർത്തും കുറഞ്ഞ ഫാമിലി പ്ലാനുകൾ, 200 ജിബി വരെ ഡാറ്റാ റോളോവർ, വൈഫൈ കാളിങ്, അന്താരാഷ്ട്ര യാത്രകൾ നടത്തുേമ്പാഴുള്ള ഇൻ-ഫ്ലൈറ്റ് കണക്ടിവിറ്റി, കുറഞ്ഞ െഎ.എസ്.ഡി-അന്താരാഷ്ട്ര റോമിങ് ചാർജ്, ഒപ്പം ചില രാജ്യങ്ങളിൽ സൗജന്യ റോമിങ്, മറ്റ് സേവന ദാതാക്കളിൽ നിന്നും ജിയോയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് കാത്തിരിപ്പില്ലാതെ തന്നെ പോർട്ട് ചെയ്യാനുള്ള സൗകര്യം, സൗജന്യ ഹോം ഡെലിവറി, പ്രീമിയം കോൾ സെൻറർ സേവനം എന്നിവയെല്ലാം തന്നെ പോസ്റ്റ് പെയ്ഡ് പ്ലസ് സബ്സ്ക്രൈബേഴ്സിന് ലഭിക്കും.
Rs. 399, Rs. 599, Rs. 799, Rs. 999 and Rs. 1,499 എന്നീ പ്ലാനുകളാണ് ജിയോ പോസ്റ്റ്പെയ്ഡിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവ യഥാക്രമം മാസം 75GB, 100GB, 150GB, 200GB and 300GB എന്നിങ്ങനെ ഡാറ്റയും നൽകും. ഒടിടി സേവനങ്ങൾ ഒരുമാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതിെൻറ കൂടെ ജിയോയുടെ സ്വന്തം ജിയോ ടിവി, ജിയോ സാവൻ, ജിയോ സിനിമ എന്നിവയും ആസ്വദിക്കാം. അതേസമയം, സൗജന്യ അന്താരാഷ്ട്ര റോമിങ് സേവനം 1499 രൂപയുടെ ഏറ്റവും കൂടിയ പ്ലാനിൽ മാത്രമായിരിക്കും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.