ന്യൂഡൽഹി: രാജ്യത്ത് ആളിപ്പടരുന്ന കർഷകരുടെ പ്രക്ഷോഭം ഏറ്റവും തിരിച്ചടി സമ്മാനിച്ചത് ഒരു പക്ഷെ മുകേഷ് അംബാനിക്കായിരിക്കും. പ്രതിഷേധിക്കാൻ തുടങ്ങിയ സമയത്ത് തന്നെ കർഷകർ ആഹ്വാനം ചെയ്ത കാര്യങ്ങളിലൊന്ന് റിലയൻസ് ജിയോ ഉപേക്ഷിക്കാനായിരുന്നു. പിന്നാലെ പരസ്യമായി ജിയോ സിം നശിപ്പിച്ച് അത് പ്രാവർത്തികമാക്കുകയും ചെയ്തു. ആളുകൾ മറ്റ് ടെലികോം കമ്പനികളിലേക്ക് പോർട്ട് ചെയ്ത് കർഷകർക്ക് പിന്തുണയുമറിയിച്ചു.
അതേസമയം, ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2020 ഡിസംബർ മാസത്തിൽ മാത്രം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ജിയോക്ക് നഷ്ടമായത് 20 ലക്ഷം വയർലെസ് വരിക്കാരെയാണ്. പഞ്ചാബിൽ നവംബറിൽ 1.4 കോടി വരിക്കാരുണ്ടായിരുന്ന ജിയോക്ക് ഡിംസബറിൽ അത് 1.25 കോടിയായി ചുരുങ്ങി. ഹരിയാനയിലാകെട്ട 94.48 ലക്ഷത്തിൽ നിന്നും 89.07 ലക്ഷമായും കുറഞ്ഞു.
ജിയോയുടെ നഷ്ടം വലിയ നേട്ടമാക്കി മാറ്റിയത് എയർടെലാണ്. കഴിഞ്ഞ മാസങ്ങളിലെ ട്രായ്യുടെ കണക്കുകളിൽ ഏറ്റവും കൂടുതൽ ആക്ടീവ് യൂസർമാരുള്ള ടെലികോം കമ്പനിയായി ചൂണ്ടിക്കാട്ടുന്നത് എയർടെലാണ്. ലക്ഷക്കണക്കിന് ആളുകളാണ് പുതുതായി എയർടെലിലേക്ക് ചേക്കേറിയത്. അതേസമയം, വൊഡാഫോൺ െഎഡിയക്ക് കാര്യമായ മുന്നേറ്റമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.