140 ദിവസത്തേക്ക്​ സൗജന്യ ഡാറ്റ; ജിയോയുടെ സ്വാതന്ത്ര്യ ദിന ഒാഫർ

ലോക്​ഡൗണിനെ തുടർന്ന്​ വീട്ടിൽ നിന്നും ജോലി ചെയ്യുന്നവർക്കായി ഒരു ഗംഭീര ഒാഫർ അവതരിപ്പിച്ചിരിക്കുകയാണ്​ റിലയൻസ്​ ജിയോ. സ്വാതന്ത്ര്യ ദിന ഒാഫറായി 140 ദിവസത്തേക്ക്​ സൗജന്യ ഡാറ്റയും ജിയോ ടു ജിയോ ഫ്രീ കോളും നൽകുക അവരുടെ വയർലെസ്​ ഹോട്​സ്​പോട്ട്​ ഡിവൈസായ ജിയോഫൈ 4ജി വാങ്ങുന്നവർക്കാണ്. റിലയൻസ്​ ഡിജിറ്റൽ ഒൗട്ട്​ലെറ്റുകളിൽ നിന്നും അതുപോലെ ജിയോ വെബ്​സൈറ്റിൽ നിന്നും 1999 രൂപക്ക്​ ജിയോഫൈ സ്വന്തമാക്കാം.

199, 249, 349 തുടങ്ങിയ മൂന്ന്​ ജിയോഫൈ പ്ലാനുകൾ റീച്ചാർജ്​ ചെയ്യുന്നവർക്ക്​ പുതിയ ഒാഫർ ലഭിക്കും. 99 രൂപക്ക്​ പ്രൈം മെമ്പർഷിപ്പെടുത്ത്​ 199 രൂപക്ക്​ റീച്ചാർജ്​ ചെയ്​താൽ പൊതുവേ ലഭിക്കുക 28 ദിവസത്തേക്ക്​ പ്രതിദിനം 1.5 ജിബിവെച്ചാണ്​. എന്നാൽ പുതിയ ഒാഫറിലൂടെ വാലിഡിറ്റി 168 ദിവസമാകും. 56 ദിവസത്തേക്ക്​ ഡൈലി രണ്ട്​ ജിബി ഡാറ്റ തരുന്ന 249 രൂപയുടെ പ്ലാൻ​ 112 ദിവസത്തേക്ക്​ കൂടി ലഭിക്കും. 28 ദിവസത്തേക്ക്​ പ്രതിദിനം 3 ജിബി വെച്ച്​ ഡാറ്റ തരുന്ന 349 രൂപയുടെ പ്ലാനി​െൻറ വാലിഡിറ്റിയും 140 ദിവസം​ വർധിക്കും.

Tags:    
News Summary - Jio Offering up to 140 Days of Free Data and Voice Calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT