ജിയോയുടെ 5ജി ഫോണുകളെത്തുക​ ഞെട്ടിക്കുന്ന വിലയിൽ; ലക്ഷ്യമിടുന്നത്​ 2ജി യൂസർമാരെ

തങ്ങളുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 'ജിയോ 5ജി' പ്രഖ്യാപിച്ച റിലയൻസ് ഇൻഡസ്​ട്രീസ്​​ അതോടൊപ്പം ഗൂഗ്​ളുമായി സഹകരിച്ച്​ വില കുറഞ്ഞ 5ജി സ്​മാർട്ട്​ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പിടി​െഎ പുറത്തുവിട്ട പുതിയ റിപ്പോർട്ട്​ പ്രകാം 5ജി സ്​മാർട്ട്​ഫോൺ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട്​ അപ്രതീക്ഷിതമായ നീക്കമാണ്​ റിലയൻസ്​ നടത്താൻ പോകുന്നത്​.

5000 രൂപയിലും താഴെ മാത്രം ഇൗടാക്കി ഇന്ത്യയിൽ 5ജി ഫോണുകൾ വിൽക്കാനുള്ള പുറപ്പാടിലാണ്​ അംബാനിയുടെ റിലയൻസ്​ ജിയോ. 5ജി സ്​മാർട്ട്​ഫോണുകളുടെ ഉത്​പാദനവും വിൽപ്പനയും വർധിപ്പിക്കാൻ കഴിഞ്ഞാൽ 2500 മുതൽ 3000 രൂപ വരെ വില നിശ്ചയിക്കാനും കമ്പനിക്ക്​ പദ്ധതിയുണ്ടെന്നും ഒരു ജിയോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട്​ പിടി​െഎ റിപ്പോർട്ട്​ ചെയ്യുന്നു.

ഇന്ത്യയിലെ 35 കോടിയോളം വരുന്ന 2ജി യൂസർമാരെയാണ്​ ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്​. 'ഇന്ത്യ 5ജി യുഗത്തി​െൻറ പടിവാതിൽക്കൽ നിൽക്കു​േമ്പാൾ നിലവിൽ 2ജി ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ മിതമായ നിരക്കിൽ സ്​മാർട്ട്​ഫോണിലേക്ക്​ മാറ്റുന്നതിന്​ നാം തയ്യാറാകണം' -വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ അംബാനി പറഞ്ഞത്​ ഇങ്ങനെയായിരുന്നു​.

2016ൽ ജിയോ 4ജി അവതരിപ്പിച്ച്​ ഇന്ത്യയിലെ ടെലികോം ഇൻഡസ്​ട്രിയെ കീഴ്​മേൽ മറിച്ച ജിയോ, അവരുടെ 5ജിയും 5ജി സ്​മാർട്ട്​ഫോണുകളുമായി വീണ്ടും വലിയ തരംഗമുണ്ടാക്കുന്നതിന്​ കോപ്പുകൂട്ടുകയാണ്​. അതേസമയം, ഇന്ത്യയിൽ 5ജി സമീപകാലത്തേക്കൊന്നും പ്രതീക്ഷിക്കാനും കഴിയില്ല. കാരണം സർക്കാർ ഇതുവരെ 5 ജി സ്പെക്ട്രം നെറ്റ്‌വർക്ക് ദാതാക്കൾക്ക് അനുവദിച്ചിട്ടില്ല.

Tags:    
News Summary - Jio to Sell 5G Phones for unbelievable price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT