ജിയോയും എയർടെലും രാജ്യമെമ്പാടുമായി മത്സരിച്ച് 5ജി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ തൃശൂർ, കോഴിക്കോട് നഗരപരിധികളിൽ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗൂരുവായൂർ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെൽകം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോൾ ലഭിക്കും.
5ജി ലഭിക്കാൻ ജിയോ ഉപയോക്താക്കൾ സിം കാർഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോൺ 5ജി പിന്തുണക്കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. കൂടാതെ, ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്‌ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീചാർജോ ചെയ്തിരിക്കണം. നിങ്ങൾ കൂടുതൽ സമയവും 5ജി കവറേജുള്ള സ്ഥലത്താണെങ്കിൽ, ജിയോ വെൽകം ഓഫർ ലഭിക്കും. അപ്പോൾ പരിധിയില്ലാതെ അതിവേഗ ഇന്റർനെറ്റ് നിങ്ങൾക്ക് ആസ്വദിക്കാം.
അതേസമയം, ജിയോ പുതിയ 5ജി അപ്ഗ്രേഡ് ഡാറ്റാ പ്ലാനും കാര്യമായ പരസ്യമില്ലാതെ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കൾക്ക് പുതിയ ഡാറ്റ പാക്ക്, 5ജിയുള്ള മേഖലകളിൽ പരിധിയില്ലാത്ത 5G ഡാറ്റ നൽകും. ഈ പ്ലാൻ എന്തൊക്കെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.
പുതിയ ജിയോ 5G അപ്‌ഗ്രേഡ് പ്ലാനിന് 61 രൂപയാണ് നൽകേണ്ടത്, കൂടാതെ അത് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും നൽകുന്നു. ഇതിനൊപ്പം, 6 ജിബി അതിവേഗ 4 ജി ഡാറ്റയും ലഭിക്കും.
ഈ പ്ലാൻ ഒരു ആഡ്-ഓൺ പാക്കാണ്, അതിനർത്ഥം, ഒരു മാസമോ അതിൽ കുറവോ പരിധിയുള്ള ഒരു പ്രധാന പ്ലാൻ നിങ്ങളുടെ ഫോണിൽ ആക്ടീവായി ഉണ്ടെങ്കിൽ മാത്രമോ ഈ റീചാർജ് ചെയ്യേണ്ടതുള്ളൂ. പുതിയ ഡാറ്റ പ്ലാൻ 119 രൂപ മുതലുള്ള പ്ലാനുകൾക്കൊപ്പം ചെയ്യാവുന്നതാണ്. ജിയോ ട്രൂ 5 ജി ഉള്ള നഗരങ്ങളിലും ജിയോ വെൽക്കം ഓഫറിൽ ചേരാൻ ക്ഷണിക്കപ്പെട്ട ഉപയോക്താക്കൾക്കും ഇത് ഉപയോഗിക്കാം.
അതിനാൽ, നിങ്ങളുടെ പ്രദേശത്ത് 5G ലഭിക്കുന്നുണ്ടെങ്കിൽ ഇതിനകം നിങ്ങൾ ട്രയലിന്റെ ഭാഗമാണെങ്കിൽ, കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ MyJio ആപ്പ് വഴിയോ നിങ്ങൾക്ക് 61 രൂപ ഡാറ്റ പ്ലാൻ ആക്‌സസ് ചെയ്യാം.
ജിയോ 5G SA (Standalone) ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 700MHz, 3500MHz, 26GHz എന്നീ 5G സ്പെക്‌ട്രം ബാൻഡുകളാണ് ജിയോക്കുള്ളത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി കാരിയർ അഗ്രഗേഷനും ജിയോ 5ജി പിന്തുണയ്ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.