റിലയൻസ് ജിയോ പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 696 രൂപയ്ക്ക് ഒരു കുടുംബത്തിലെ നാല് പേർക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുമായാണ് ജിയോ എത്തിയിരിക്കുന്നത്. ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം മൂന്ന് കുടുംബാംഗങ്ങളേയും ചേര്‍ക്കാനാവുമെന്നതാണ് ഇതിന്റെ സവിശേഷത. കൂടാതെ ജിയോ പ്ലസ് സ്‌കീമിന് കീഴില്‍ നാല് കണക്ഷനുകളിലും ഒരുമാസം ജിയോ സേവനങ്ങള്‍ സൗജന്യമായി ആസ്വദിക്കുകയും ചെയ്യാം.
399 രൂപ മുതലാണ് പ്ലാനുകള്‍ തുടങ്ങുന്നത്. സിമ്മൊന്നിന് 99 രൂപ നിരക്കിൽ മൂന്ന് കണക്ഷനുകളും ചേര്‍ക്കാം.അപ്പോൾ ആകെ വരുന്ന ചാർജ് 696 രൂപയാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ്, മൂന്ന് കണക്ഷൻ ആഡ്-ഓൺ എന്നിവയാണ് ലഭിക്കുക.
399 രൂപയുടെ റീചാർജിന് പുറമേ, 669 രൂപയുടെ മറ്റൊരു പോസ്റ്റ്‌പെയ്ഡ് പ്ലാൻ കൂടിയുണ്ട്. അതിൽ നെറ്റ്ഫ്‌ളിക്‌സ്, ആമോസോൺ പ്രൈം തുടങ്ങിയവയുടെ സബ്‌സ്‌ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 100 ജിബി ഡാറ്റയും അൺലിമിറ്റഡ് എസ്എംഎസും ലഭിക്കുന്നു. 599 രൂപയുടെ മറ്റൊരു പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ഒരു മാസത്തെ സൗജന്യ ട്രയലും ലഭ്യമാണ്.
പുതിയൊരു ഉപഭോക്താവാണെങ്കിൽ സിം ആക്ടിവേഷനായി 99 രൂപ നൽകണം. ഒപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റായി 500 രൂപ ഈടാക്കും. എന്നാല്‍ ജിയോ പ്രീപെയ്ഡ് യൂസറാണെങ്കിൽ സിം മാറ്റാതെ തന്നെ പോസ്റ്റ്‌പെയ്ഡ് സൗജന്യ ട്രയലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.