ഏറ്റവും കുറഞ്ഞ വിലയിൽ രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് ജിയോ. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ജിയോ 5ജി സ്മാർട്ട്ഫോണിനെ കുറിച്ച് വെളിപ്പെടുത്തിയത്.
ഗൂഗിളുമായി സഹകരിച്ചുകൊണ്ടായിരിക്കും 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യക്കാർക്ക് വേണ്ടി വികസിപ്പിക്കുക. കഴിഞ്ഞ വർഷം ജിയോഫോൺ നെക്സ്റ്റ് എന്ന സ്മാർട്ട്ഫോണിന് വേണ്ടി ജിയോ ഗൂഗിളുമായി സഹകരിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ ജിയോഫോൺ നെക്സ്റ്റിന് കഴിഞ്ഞില്ല.
അതേസമയം, ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് 5ജി സേവനം ലഭ്യമാക്കാനുള്ള പുറപ്പാടിലാണ് ജിയോ. ഇന്ത്യയിൽ 5G സൊല്യൂഷനുകൾ നിർമ്മിക്കാൻ കമ്പനി ക്വാൽകോമുമായും സഹകരിക്കുന്നുണ്ട്. ആഗോളതലത്തിൽ അത് അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.