ജിയോയുടെ ഏറ്റവും കുറഞ്ഞ ​പ്രീപെയ്ഡ് പ്ലാൻ ഇനിയില്ല; പകരമെത്തിയ പ്ലാൻ ഏതെന്ന് നോക്കാം...

ജിയോ അവരുടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള പ്രീപെയ്ഡ് പ്ലാൻ ഉപേക്ഷിച്ചു. 119 രൂപയുടെ പ്ലാനാണ് ഒഴിവാക്കിയത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) മെച്ചപ്പെടുത്താനാണ് ജിയോയുടെ പുതിയ നീക്കം. എന്നാൽ, സ്ഥിര യൂസർമാരിൽ പലർക്കും നിരാശ പകരുന്ന തീരുമാനമാണിത്. അതേസമയം, ഇന്ത്യക്കാർക്കായി താങ്ങാനാവുന്ന നിരക്കിലുള്ള പുതിയ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

149 രൂപയുടെ പ്ലാൻ ആണ് നിലവിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷൻ. 61 രൂപയുടെ 5G അപ്‌ഗ്രേഡ് പ്ലാനും ഉണ്ട്, അത് ഏറ്റവും വിലകുറഞ്ഞ പ്ലാനാണ്, പക്ഷേ ഒരു ആഡ്-ഓൺ ആയാണ് പ്രവർത്തിക്കുന്നത്.

പ്രതിദിനം 1 ജിബി ഡാറ്റ (മൊത്തം 20 ജിബി ഡാറ്റ), അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളോടെയാണ് പ്ലാൻ വരുന്നത്. JioTV, JioCloud, JioCinema സേവനങ്ങളും ലഭിക്കും. പ്ലാനിന് 20 ദിവസമാണ് വാലിഡിറ്റി.

അതേസമയം, നേരത്തെയുണ്ടായിരുന്ന 119 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്/പ്രതിദിനം എന്നവയുണ്ടായിരുന്നു. പക്ഷേ, അതിന് വെറും 14 ദിവസത്തേക്ക് മാത്രമായിരുന്നു വാലിഡിറ്റി. 149 രൂപയുടെ പ്ലാനിൽ ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റ് ആറ് ദിവസം അധികം ലഭിക്കുന്നുണ്ട്.

എയർടെൽ അടുത്തിടെ സമാനമായ നീക്കവുമായി എത്തിയിരുന്നു. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തിയ എയർടെൽ പകരം 155 രൂപ പ്ലാനുമായാണ് എത്തിയത്. ഇത് ഉപയോക്താക്കൾക്ക് മൊത്തം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസും സൗജന്യ ഹലോട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. ഇതിന് 24 ദിവസത്തെ വാലിഡിറ്റിയുണ്ട്.

Tags:    
News Summary - Jio’s Cheapest Plan No Longer Available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT