ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന മുഖംമൂടി ഗുണ്ട ആക്രമണവുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ കോടതി നിർദേശപ്രകാരമല്ലാതെ നൽകാനാവില്ലെന്ന് ഗൂഗ്ൾ.
കഴിഞ്ഞ വർഷം ജനുവരി അഞ്ചിനാണ് കല്ലും ഇരുമ്പുവടികളുമായി മുഖംമൂടി ധരിച്ചെത്തിയവർ സർവകലാശാല വളപ്പിൽ ആക്രമണം നടത്തിയത്. ഒട്ടേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഈ ആക്രമണം ഏകോപിപ്പിക്കാൻ ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ്, യൂനിറ്റി എഗൻസ്റ്റ് ലെഫ്ട് എന്നിങ്ങനെ രണ്ട് വാട്സാപ് ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ അംഗങ്ങളായ 33 പേരുടെ വിശദാംശങ്ങളാണ് ഡൽഹി പൊലീസ് ഗൂഗ്ളിൽനിന്ന് തേടിയത്. ഈ രണ്ട് വാട്സ്ആപ് ഗ്രൂപ്പുകളും നടത്തിപ്പുകാർ ഡിലീറ്റ് ചെയ്തതിനാൽ ഗൂഗ്ളിെൻറ സഹായമില്ലാതെ ഇവരെ പിടികൂടാൻ പറ്റില്ലെന്നാണ് പൊലീസിെൻറ പക്ഷം. ഗ്രൂപ് വഴി ഷെയർ ചെയ്ത സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോ എന്നിവയും കിട്ടേണ്ടതുണ്ട്.
എന്നാൽ, അമേരിക്ക ആസ്ഥാനമായ തങ്ങൾക്ക് അമേരിക്കൻ നിയമപ്രകാരമുള്ള നടപടികൾ ബാധകമാണെന്ന് ഗൂഗ്ൾ പൊലീസിനെ അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര നിയമസഹായ ഉടമ്പടി അനുസരിച്ച് ലെറ്റർ റിഗേറ്ററി കോടതി മുഖേന പൊലീസ് അയക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കാം. നയതന്ത്ര നടപടിയും ആവശ്യമാണെന്ന് ഗൂഗ്ൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.