ജോക്കർ എന്ന മാൽവെയർ കടന്നുകൂടിയ എട്ട് ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗ്ൾ. യൂസർമാരുടെ ഫോണിലെ ടെക്സ്റ്റുകൾ, കോൺടാക്ടുകൾ, ഒ.ടി.പി, ഡിവൈസ് വിവരങ്ങൾ എന്നിവ മോഷ്ടിക്കുകയും ആപ്പുകളിലെ പ്രീമിയം സേവനങ്ങൾ യൂസർമാരറിയാതെ അവരുടെ അക്കൗണ്ടിലെ പണമുപയോഗിച്ച് സബസ്ക്രൈബ് ചെയ്യുകയും ചെയ്യുന്ന അപകടകാരിയായ മാൽവെയറാണ് ജോക്കർ. ക്വിക് ഹീൽ സെക്യൂരിറ്റി ലാബ്സിെൻറ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒാക്സിലറി മെസ്സേജസ് (Auxiliary Message), ഫാസ്റ്റ് മാജിക് എസ്.എം.എസ് (Fast Magic SMS), ഫ്രീ കാം സ്കാനർ (Free CamScanner), സൂപ്പർ മെസ്സേജ്(Super Message), എലമെൻറ് സ്കാനർ(Element Scanner), ഗോ മെസ്സേജസ്(Go Messages), ട്രാവൽ വാൾപേപ്പേഴ്സ്(Travel Wallpapers), സൂപ്പർ എസ്.എം.എസ് (Super SMS) തുടങ്ങിയ ആപ്പുകളാണ് ജോക്കർ മാൽവെയർ കാരണം ഗൂഗ്ൾ, അവരുടെ പ്ലേസ്റ്റോറിൽ നിന്നും നീക്കിയത്. ഇൗ ആപ്പുകൾ ആരെങ്കിലും ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടന്ന് നീക്കം ചെയ്യുന്നതാകും ഉചിതം.
ജോക്കർ മാൽവെയർ കുറച്ചുകാലമായി അപകടം വിതച്ചുകൊണ്ട് ഇവിടെ തന്നെയുണ്ട്. ഗൂഗ്ൾ കാലകാലങ്ങളായി അവ കടന്നുകൂടുന്ന ആപ്പുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും കുറച്ച് മാസങ്ങൾ കഴിയുന്നതോടെ അത്തരം മാൽവെയറുകൾ വീണ്ടും തലപൊക്കിത്തുടങ്ങും. കോഡ് ആൾട്ടർ ചെയ്താണ് പലപ്പോഴും അവ തിരിച്ചുവരുന്നത്. ഗൂഗ്ൾ പ്ലേസ്റ്റോറിൽ തിരിച്ചെത്തുന്നതായി പേലോഡ്-റിട്രീവിങ് ടെക്നിക്കുകൾക്കൊപ്പം എക്സിക്യൂഷൻ രീതിയും അവ ഉപയോഗിക്കുന്നു.
കംപ്യൂട്ടറുകൾക്കോ സ്മാർട്ട്ഫോണുകൾക്കോ തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെയാണ് പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു വിളിക്കുന്നത്. കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളിെൻറ അറിവില്ലാതെ സിസ്റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.