ക്ലബ്​ഹൗസി​െൻറ പുതിയ മുഖമായി 'ജസ്റ്റിൻ മീസി വില്യംസ്'

പ്രമുഖ ഒാഡിയോ ചാറ്റ്​ ആപ്പായ ക്ലബ്ഹൗസിന്​ പുതിയ മുഖമായി ജസ്റ്റിൻ മീസി വില്യംസ്. ആപ്പ്​ ബീറ്റയിൽ നിന്ന് മാറി എല്ലാവർക്കും ലഭ്യമാക്കിയതിന് പിന്നാലെ ആദ്യമായാണ് ഐക്കൺ മാറുന്നത്. 

വ്യവസായ സംഘാടകനും 21 സാവേജി​െൻറ മാനേജറുമായ വില്യംസ് അമേരിക്കയിലെ അറ്റ്ലാൻറയിലെ സംഗീത ഇടങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. അദ്ദേഹത്തി​െൻറ ക്ലബ് മീസ് - ഓ - എസ്റ്റേറ്റ്സ് സംഗീതം, വ്യവസായം, വിനോദം ഉൾപ്പെടയുള്ള എല്ലാവിധ പ്രവൃത്തികൾക്കും പറ്റിയ ഇടമായാണ് അറിയപ്പെടുന്നതെന്നും ക്ലബ്ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു.

താൻ പന്ത്രണ്ട് വയസ്സ് മുതൽ റാപ്പ് സംഗീതം ചെയ്തു തുടങ്ങിയെന്ന് വില്യംസ് പറഞ്ഞു. അക്കാലത്ത് തനിക്ക് കിട്ടിയ പേരാണ് മീസിയെന്നും അദ്ദേഹം പറഞ്ഞു. "റാപ് ചെയ്യുന്നത് കൊണ്ട് തന്നെ ഞാൻ എപ്പോഴും സംഗീത മേഖലയിലുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഇപ്പോഴത്തെ എ​െൻറ ബന്ധങ്ങളിൽ ഭൂരിഭാഗവും ഹൈസ്കൂൾ റാപ്പിങ്​ കാലത്തേതാണ്. പാർട്ടികളിൽ പങ്കെടുത്ത് അറ്റ്ലാൻറയിലെ പുതുമുഖ സംഗീതജ്ഞരുമായി നല്ല ബന്ധമുണ്ടാക്കാനും എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് ഞാൻ മാനേജിങ് മേഖലയിലേക്ക് കടക്കുന്നതും 21 സാവേജി​െൻറ മാനേജറാകുന്നതും. " - വില്യംസ് പറഞ്ഞു.


ക്ലബ്ഹൗസിലെ ത​െൻറ ക്ലബിന്​ അറ്റ്ലാൻറയിലെ ത​െൻറ വീടി​െൻറ പേര് തന്നെയാണ് ജസ്റ്റിൻ മീസി വില്യംസ്​ ഇട്ടിരിക്കുന്നത്- മീസ് - ഓ - എസ്റ്റേറ്റ്സ്. കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ജോയിൻ ചെയ്​തത്​ മുതൽ അദ്ദേഹം ക്ലബ്ഹൗസിൽ സജീവമാണ്​. ജസ്റ്റിൻ നടത്തുന്ന പ്രതിവാര ഷോ ആയ R&B ഷോ, സംഗീതത്തിലെ സാങ്കേതിക വിദ്യകളിലെ പുതിയ പ്രവണതകളും, എൻ.ബി.എ ആഘോഷങ്ങളും തുടങ്ങിയ വ്യതിരിക്തമായ വിഷയങ്ങളിൽ അദ്ദേഹം ത​െൻറ റൂമിൽ സംവാദങ്ങൾ സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - justin meezy williams new clubhouse face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT