മൈക്രോസോഫ്​റ്റ്​ എം.​വി.​പി പുരസ്കാരം കോഴിക്കോട് സ്വദേശിക്ക്

കോ​ഴി​ക്കോ​ട്‌: മൈ​ക്രോ​സോ​ഫ്റ്റി​ന്റെ ഈ ​വ​ർ​ഷ​ത്തെ എം.​വി.​പി (മോ​സ്റ്റ്​ വാ​ല്യു​ബ്​​ൾ പ്ര​ഫ​ഷ​ന​ൽ) അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൽ​ഫാ​ന്. ടെ​ക്നോ​ള​ജി രം​ഗ​ത്ത് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് മു​ഹ​മ്മ​ദ് അ​ൽ​ഫാ​ന് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 90 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് മു​ഹ​മ്മ​ദ് അ​ൽ​ഫാ​ന​ട​ക്കം 16 പേ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 25 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​വി​ഭാ​ഗ​ത്തി​ലെ അ​വാ​ർ​ഡ് നാ​ല് ഇ​ന്ത്യ​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ​ൽ, പ​വ​ർ ബി.​ഐ എ​ന്നീ സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ യു​ഗാ​ണ്ട, താ​ൻ​സ​നി​യ, കെ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ എ​ൻ.​ജി.​ഒ​ക​ൾ​ക്കും യു.​കെ, ആ​സ്ട്രേ​ലി​യ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ഹ​മ്മ​ദ് അ​ൻ​ഫാ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലെ എ​ൻ.​ജി.​ഒ​ക​ളാ​യി​രു​ന്നു ഇ​തി​ൽ കൂ​ടു​ത​ലും. ഐ.​ടി ക​മ്പ​നി​ക​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് ജ​ന​പ്രി​യ സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ. ഈ ​സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡ്. പ​ര​പ്പി​ൽ എം.​എം സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

ഡേ​റ്റ അ​ന​ലി​റ്റി​ക് എ​ന്ന പു​സ്ത​കം ര​ചി​ച്ചി​ട്ടു​ണ്ട്. ഈ ​പു​സ്ത​കം മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ക്സ്റ്റ് ബു​ക്കാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. ആ​മ​സോ​ണി​ലെ ടോ​പ് സെ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഐ.​ടി ക​മ്പ​നി​ക​ളി​ൽ 14 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ബി​സി​ന​സ് സ്കൂ​ളു​ക​ൾ​ക്കും മ​റ്റും പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ക​യാ​ണ്. ഭാ​ര്യ: റ​ഫ. മ​ക്ക​ൾ: സി​ദാ​ൻ, ര​ഹാ​ൻ.

Tags:    
News Summary - Kozhikode native receives Microsoft MVP Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT