കോടിക്കണക്കിന് മാക്ബുക്കുകൾ, ഐഫോണുകൾ, ഗെയിമിങ് കൺസോളുകൾ, സ്മാർട്ട് ടിവികൾ, മറ്റ് സ്മാർട്ട് ഡിവൈസുകൾ തുടങ്ങിയവയിൽ സെപ്തംബർ 30 വ്യാഴാഴ്ച മുതൽ ഇൻറർനെറ്റ് കണക്റ്റിവിറ്റി നഷ്ടപ്പെട്ടേക്കാം. സുരക്ഷിതമായ ഇൻറർനെറ്റ് കണക്ഷനുകൾ വെരിഫൈ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു നിർണായക ഡിജിറ്റൽ സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാലാണ് ദശലക്ഷക്കണക്കിന് പഴയ സ്മാർട്ട് ഡിവൈസുകൾക്ക് വ്യാപകമായി ഇൻറർനെറ്റ് പിന്തുണ നഷ്ടപ്പെടുന്നത്.
നിലവിലെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതോടെ യൂസർമാർക്ക് അവരുടെ പഴയ ഉപകരണങ്ങളിൽ ഇൻറർനെറ്റ് പിന്തുണ നൽകുന്ന പുതിയ സർട്ടിഫിക്കറ്റുകളുടെ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. അതോടെ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് വിഡിയോ കാണുന്നതും ഇമെയിൽ അയക്കുന്നതും പോലുള്ള ഇൻറർനെറ്റ് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റാതാവും.
2021 സെപ്റ്റംബർ 30 -ന് കാലഹരണപ്പെടുന്ന ആ ഡിജിറ്റൽ സർട്ടിഫിക്കറ്റിെൻറ പേര് IdentTrust DST Root CA X3 എന്നാണ്.
ഓരോ തവണയും ഒരു ഉപയോക്താവ് HTTPS- ൽ ആരംഭിക്കുന്ന ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, ഈ സർട്ടിഫിക്കറ്റിെൻറ സാന്നിധ്യം കാരണം അവർക്ക് സുരക്ഷിതമായി അത് ചെയ്യാൻ കഴിയും. നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ 'ലെറ്റ്സ് എൻക്രിപ്റ്റ്' ആണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. അത് നിങ്ങളുടെ ഉപകരണങ്ങളും പൊതുവെ ഇൻറർനെറ്റും തമ്മിലുള്ള കണക്ഷനുകൾ എൻക്രിപ്റ്റ് ചെയ്യുന്നു, നിങ്ങളുടെ ഡാറ്റ ആർക്കും തടസ്സപ്പെടുത്താനും മോഷ്ടിക്കാനും കഴിയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
സർട്ടിഫിക്കറ്റിെൻറ കാലാവധി കഴിയുന്നത് കൂടുതലായും ബാധിക്കാൻ പോകുന്ന സ്മാർട്ട് ഡിവൈസുകൾ പഴയ മാക്ബുക്കുകൾ, ഐഫോണുകൾ, പ്ലേസ്റ്റേഷൻ 3 കൺസോളുകൾ എന്നിവയാണ്. പ്രത്യേകിച്ച്, iOS 10 -ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും MacOS 2016, Windows XP എന്നിവയുടെ പഴയ പതിപ്പുകൾ പ്രവർത്തിക്കുന്ന ഡിവൈസുകളിലും പ്രശ്നങ്ങൾ നേരിടും.
പഴയ സ്മാർട്ട് ടിവികളെയും സെറ്റ്-ടോപ്പ് ബോക്സുകളെയും നിെൻറൻഡോ 3DS-കളെയും അത് ബാധിച്ചേക്കാം. പുതിയ ഫേംവെയറിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത പഴയ പ്ലേസ്റ്റേഷനുകളിലും പ്രശ്നങ്ങൾ നേരിടാം.
അതേസമയം ലോകത്തുള്ള ഭൂരിപക്ഷം ഇൻറർനെറ്റ് ഉപയോക്താക്കളെയും സെപ്തംബർ 30-ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റിെൻറ കാലഹരണപ്പെടൽ ബാധിക്കാനിടയില്ല. എന്നാൽ, പഴയ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രതിസന്ധിയുണ്ടാകാം. അത്തരക്കാർ അപ്ഗ്രേഡ് ചെയ്യുകയല്ലാതെ രക്ഷയില്ല. സോഫ്റ്റ്വെയറുകൾ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നവർ അത് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.