ഈ വർഷം സെപ്തംബറിൽ ആപ്പിൾ ഐഫോൺ 15 സീരീസ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. എന്നാൽ ലോഞ്ചിന് മുന്നോടിയായി, വരാനിരിക്കുന്ന മോഡലുകളുടെ വിലകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഐഫോൺ 15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാകും ഇത്തവണയുമുണ്ടാവുക.
ബാർക്ലേസ് അനലിസ്റ്റ് ടിം ലോംഗ് പുറത്തുവിട്ട പ്രൈസിങ് പ്രകാരം ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ വില, മുൻ മോഡലുകളായ ഐഫോൺ 14, 14 പ്ലസ് എന്നിവയുടെ വിലയുമായി ഏതാണ്ട് തുല്യമായിരിക്കും. ഐഫോൺ 14ന് ഇന്ത്യയിൽ 79,900 രൂപ മുതലായിരുന്നു വിലയാരംഭിച്ചത്. ഐഫോൺ 14 പ്ലസിന് 89,990 രൂപയും. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകൾ ഡൈനാമിക് ഐലൻഡുമായാണ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഫോണിന് കരുത്തേകുന്ന ചിപ്സെറ്റ് ഐഫോൺ 14 പ്രോയിലെ A16 ബയോണിക് ചിപ് ആയിരിക്കും. പ്രോ മോഡലുകൾക്ക് മാത്രമാകും എ17 ബയോണിക് പ്രൊസസർ നൽകുക.
എന്നാൽ, പ്രോ മോഡലുകളെ സംബന്ധിച്ചിടത്തോളം, ഐഫോൺ 15 പ്രോയ്ക്ക് അതിന്റെ മുൻഗാമിയേക്കാൾ 100 ഡോളർ (8,224 രൂപ) കൂടുതൽ നൽകേണ്ടി വന്നേക്കാം. അതുപോലെ 15 പ്രോ മാക്സിന് 200 ഡോളറാകും (8,224 രൂപ) വർധിക്കുക. ഐഫോൺ 14 പ്രോയുടെ വില 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്‌സ് 1,39,900 രൂപയിലുമായിരുന്നു ആരംഭിച്ചത്. ഐഫോൺ 15 പ്രോ സീരീസിന് അതിലേറെ നൽകണ്ടേിവരുമെന്ന് ചുരുക്കം.
ഐഫോൺ 15 സീരീസിന് ഐഫോൺ 14 സീരീസിന് സമാനമായ ഡിമാൻഡ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വർഷം ഐഫോൺ 15 സീരീസിന്റെ 85 ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനാണ് ടെക് ഭീമൻ പദ്ധതിയിടുന്നത്. ഉയർന്ന വിലയാണെങ്കിൽപ്പോലും പ്രോ മോഡലുകൾക്കും വലിയ ഡിമാൻഡ് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
ആപ്പിൾ ഹബ് പുറത്തുവിട്ട വിലകൾ പ്രകാരം, ഐഫോൺ15, 799 ഡോളറിലാകും ആരംഭിക്കുക ( Rs 65,700), ഐഫോൺ 15 പ്ലസ് 899 ഡോളറിലും (73,900 രൂപ), 15 പ്രോ 1,099 ഡോളർ (90,100), 15 പ്രോ മാക്സ് 1,299 ഡോളർ (1,06,500 രൂപ). ഇന്ത്യയിലെത്തുമ്പോൾ വില ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.