ഒക്ടോബർ 16 മുതൽ 21 വരെ ഫ്ലിപ്കാർട്ടിൽ നടക്കുന്ന ബിഗ് ബില്യൺ ഡേ സെയിലിൽ ഒരു ഗംഭീര ഒാഫറുമായി എത്തിയിരിക്കുകയാണ് കൊറിയൻ കമ്പനിയായ എൽ.ജി. ഇൗ ദിവസങ്ങളിൽ ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള പല ഉത്പന്നങ്ങൾക്കും കിഴിവുകൾ ഉണ്ടെങ്കിലും എൽ.ജി അവരുടെ ഡ്യുവൽ സക്രീൻ സ്മാർട്ട്ഫോണായ G8X ThinQ എന്ന മോഡലിന് 35000 രൂപയുടെ ഒാഫറാണ് നൽകുന്നത്. 2019 ഡിസംബറിൽ 49,999 രൂപക്ക് അവതരിപ്പിച്ച G8X ThinQ നിലവിൽ ജി.എസ്.ടി പ്രൈസ് ഹൈക്ക് കാരണം 54,990 രൂപക്കാണ് വിൽക്കുന്നത്. ബിഗ് ബില്യൺ സെയിലിൽ 19,999 രൂപക്ക് ഇൗ എൽ.ജി ഫോൺ വാങ്ങാം.
ഫോണിന് വേണ്ടി കാത്തിരിക്കുന്നവർക്ക് സ്വാഭാവികമായും 'ആവശ്യത്തിന് സ്റ്റോക്കുണ്ടാവുമോ' എന്ന സംശയമുണ്ടാവും. എന്നാൽ, എൽ.ജി തങ്ങളുടെ പക്കൽ ആവശ്യത്തിലധികം G8X ThinQ ഡ്യുവൽ സ്ക്രീൻ ഫോണുകളുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ഫോണിെൻറ ഒാഫർ ഫ്ലിപ്കാർട്ടിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഗ് ബില്യൺ ഡേയ്ക്കായി ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. കാരണം മറ്റൊന്നുമല്ല, G8X ThinQ വെറുമൊരു ഡ്യുവൽ സ്ക്രീൻ ഫോണല്ല. ഒരുപാട് കിടിലൻ ഫീച്ചറുകൾ അടങ്ങിയ പക്കാ ഫ്ലാഗ്ഷിപ്പ് ഫോണാണ്. 6.4- ഇഞ്ചുള്ള ഫുൾ എച്ച്-ഡി ഒലെഡ് ഡിസ്പ്ലേക്ക് 2340 x 1080 പിക്സൽ റെസൊല്യൂഷനുണ്ട്. സ്നാപ്ഡ്രാഗണിെൻറ 855 ഫ്ലാഗ്ഷിപ്പ് പ്രൊസസറാണ് കരുത്ത് പകരുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണുകളിലുള്ള IP68 റേറ്റിങ്ങും എൽ.ജി, ഫോണിൽ ഒഴിവാക്കിയിട്ടില്ല.
f/1.8 അപെർച്ചറുള്ള 12MP പ്രൈമറി സെൻസർ, f/2.4 അപെർചറുള്ള 13MP അൾട്രാവൈഡ് സെൻസറും അടങ്ങിയ ഡ്യുവൽ കാമറ സെറ്റപ്പാണ് പുറകിലുള്ളത്. 32MP സെൽഫി ഷൂട്ടറാണ് മുന്നിൽ. G8X ThinQ-വിെൻറ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് അതിെൻറ ഒാഡിയോ കാപ്പബിലിറ്റി തന്നെയാണ്. ഇരട്ട 1.2W സ്പീക്കറുകൾ നൽകുന്ന ഒൗട്ട്പുട്ട് മറ്റേത് ഫോണുകളേക്കാളും മികച്ചതായിരിക്കും. മെറിഡിയൻ ഒാഡിയോ ട്യൂൺ ചെയ്ത 32-bit Hi-Fi Quad DAC ഉള്ളതിനാൽ ഹെഡ്ഫോണുകൾ കണക്ട് ചെയ്തുള്ള പാട്ട് കേൾക്കലും ഗംഭീരമായിരിക്കും. 6GB റാമും 128 GB ഇേൻറണൽ സ്റ്റോറേജും 4,000mAh ബാറ്ററിയും അത് ചാർജ് ചെയ്യാൻ ക്വിക് ചാർജ് 3.0യും നൽകിയിട്ടുണ്ട്.
ഒരു സ്മാർട്ട്ഫോൺ പ്രത്യേകമായി നൽകി, അതിെൻറ രണ്ടാമത്തെ സ്ക്രീനിനൊപ്പം ചേർന്നുനിൽക്കുന്ന ഒരു സിലിക്കൺ കവറിൽ ആ സ്മാർട്ട്ഫോൺ അറ്റാച്ച് ചെയ്യുന്ന വിധത്തിലാണ് എൽ.ജിയുടെ ഡ്യുവൽ സ്ക്രീൻ സെറ്റപ്പ്. ആവശ്യമുള്ളപ്പോൾ മാത്രം രണ്ടാമത്തെ സ്ക്രീൻ ഉപയോഗിച്ചാൽ മതി എന്നതാണ് അതിെൻറ ഏറ്റവും വലിയ ഗുണം. ഒരു സ്ക്രീനിൽ തന്നെ കാര്യങ്ങൾ എളുപ്പമായി ചെയ്യാൻ സാധിക്കുേമ്പാൾ ഡ്യുവൽ സ്ക്രീൻ ഡിസ്പ്ലേ എന്തിനാണെന്ന് ചിന്തിക്കുന്നവരുണ്ടാവും. അത്തരക്കാർക്കായി കണ്ണഞ്ചിപ്പിക്കുന്ന വിവിധ ഡ്യുവൽ സ്ക്രീൻ ഫീച്ചറുകളും എൽ.ജി അവതരിപ്പിച്ചിട്ടുണ്ട്.
ഒരു സ്ക്രീനിൽ യൂട്യൂബ് വിഡിയോ കാണുേമ്പാൾ മറ്റേ സക്രീനിൽ വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകാം,
ഒരു സ്ക്രീനിൽ ഗെയിം ഒാപണാക്കി രണ്ടാമത്തെ സ്ക്രീൻ ഗെയിമിങ്ങ് ജോയ്സ്റ്റിക്ക് പോലെ ഉപയോഗിക്കാം.
വിഡിയോ കണ്ടുകൊണ്ട് നോട്ട്സ് എഴുതേണ്ടവർക്ക് G8X ThinQ ഒരു അനുഗ്രഹമായിരിക്കും.
ഇതുപോലുള്ള നിരവധി ഫീച്ചറുകളാണ് ഫോൺ എടുക്കാൻ പോകുന്നവരെ കാത്തിരിക്കുന്നത്. വരുന്ന അപ്ഡേറ്റുകളിൽ കൂടുതൽ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയേക്കും. എൽ.ജിയുടെ ഇൗ ഡ്യുവൽ സ്ക്രീൻ ഫോൺ വ്യത്യസ്ത ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന മോഡലാണ്. കാരണം 19,999 രൂപയാണ് ഫോണിെൻറ വില എന്നത് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.