​'വിശ്വാസം നഷ്ടപ്പെട്ടു'; സി.ഇ.ഒയെ പുറത്താക്കി ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനി ഓപ്പൺഎ.ഐ

വാഷിങ്ടൺ: ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിച്ച ഓപ്പൺഎ.ഐ കമ്പനി സി.ഇ.ഒയെ മാറ്റി. സാം അൾട്ട്മാനെയാണ് സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയത്. കമ്പനി ബോർഡിന് വിശ്വാസം നഷ്ടമായതിനെ തുടർന്നാണ് സി.ഇ.ഒയെ മാറ്റാനുള്ള തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ഓപ്പൺഎ.ഐയുടെ ചീഫ് ടെക്നോളജി ഓഫീസർ മിറ മൂർത്തിയായിരിക്കും കമ്പനിയുടെ ഇടക്കാല സി.ഇ.ഒ.

കമ്പനി ബോർഡിന്റെ നിരവധി വിലയിരുത്തലുകൾക്ക് ശേഷമാണ് അൾട്ട്മാൻ പുറത്തേക്ക് പോകുന്നത്. ബോർഡുമായുള്ള ആശയവിനിമയത്തിൽ ആൾട്ട്മാൻ സ്ഥിരതപുലർത്തിയിരുന്നില്ല. ഈയൊരു സാഹചര്യത്തിൽ ഓപ്പൺഎ.ഐയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ കമ്പനി ബോർഡിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും ​ബ്ലോഗിൽ പറയുന്നു.

ആൾട്ട്മാൻ ഓപ്പൺഎ.ഐയുടെ സാരഥ്യം ഏറ്റെടുത്തതിന് ശേഷം കമ്പനി വലിയ വളർച്ച രേഖപ്പെടുത്തിയിരുന്നു. ഓപ്പൺഎ.ഐയുടെ ഉടമസ്ഥതയിലുള്ള ചാറ്റ്ജിപിടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിൻസിൽ ചാറ്റ്ജി.പി.ടിയുടെ വളർച്ചയിൽ ആശങ്കയും ഉയർന്നിരുന്നു. ആൾട്ട്മാന്റെ പടിയിറക്കം ചാറ്റ്ജിപിടിയെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2024 അവസാനത്തോടെ ഓപ്പൺഎ.ഐ പാപ്പരാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.ചാറ്റ് ജിപിടി വെബ്‌സൈറ്റിൽ ഈ വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ തുടർച്ചയായി ഉപയോക്താക്കൾ കുറയുന്നതായി അനലിറ്റിക്‌സ് ഇന്ത്യ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. അനലറ്റിക്‌സ് കമ്പനിയായ സിമിലർ വെബ് പുറത്തുവിട്ട കണക്കനുസരിച്ച് മേയ് മാസത്തിൽ 1.9 ബില്ല്യണും ജൂണിൽ 1.7 ബില്ല്യണുമുണ്ടായിരുന്ന ഉപയോക്താക്കൾ ജുലൈയിൽ 1.5 ബില്ല്യണായി കുറഞ്ഞു.

Tags:    
News Summary - 'Lost confidence in his ability': ChatGPT parent firm OpenAI sacks CEO Sam Altman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.