മുംബൈ: ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോറിന്റെ ഉദ്ഘാടനം സി.ഇ.ഒ ടിം കുക്ക് ചൊവ്വാഴ്ചയാണ് നിർവഹിച്ചത്. മുംബൈയിലാണ് ആപ്പിൾ അവരുടെ ആദ്യ സ്റ്റോർ തുറക്കുന്നത്. ഉദ്ഘാടനത്തിനായി ടിം കുക്ക് തിങ്കളാഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. മുംബൈയിലെത്തിയ ടിം കുക്ക് മാധൂരി ദീക്ഷിതിനൊപ്പം വടപാവ് കഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
മുംബൈയിലെ സ്വാതി സ്നാക്ക്സിലെത്തിയാണ് കുക്ക് വടപാവ് കഴിച്ചത്. മാധൂരി ദീക്ഷിതാണ് ടിം കുക്കിന് വടപാവ് പരിചയപ്പെടുത്തിയ വിവരം അറിയിച്ചത്. വടപാവ് നൽകിയല്ലാതെ മുംബൈയിലേക്ക് ഇതിലും മികച്ച രീതിയിൽ ഒരാളെ സ്വീകരിക്കനാവില്ലെന്ന് മാധൂരി ദീക്ഷിത് ട്വിറ്ററിൽ കുറിച്ചു. വടപാവ് പരിചയപ്പെടുത്തിയതിന് നന്ദി. അതി രുചികരമായിരുന്നുവെന്നായിരുന്നു ടിം കുക്കിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക്നോളജി ബ്രാൻഡായ ആപ്പിൾ നേരിട്ടു നടത്തുന്ന രാജ്യത്തെ ആദ്യ ചില്ലറ വിൽപനശാല ബാന്ദ്ര കുർള കോംപ്ലക്സിലെ മാളിലാണ് തുറന്നത്. ചില്ലറ വിൽപന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദെയ്രെദ ഓബ്രിയനൊപ്പം എത്തിയ ടിം കുക്ക്, രാവിലെ 11ന് സ്റ്റോറിന്റെ വാതിൽ തുറന്ന് ഉപഭോക്താക്കളെ അകത്തേക്കു ക്ഷണിച്ചു. ആദ്യ ദിവസം തന്നെ ഉല്പന്നങ്ങൾ വാങ്ങാനായി ഒട്ടേറെ പേരാണ് ഇവിടെ തടിച്ചുകൂടിയത്. രാജ്യത്തെ രണ്ടാമത്തെ സ്റ്റോർ ഡൽഹി സാകേതിൽ വ്യാഴാഴ്ച തുറക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.