ഉത്തർപ്രദേശിൽ നിന്നുള്ള 23 കാരനാണ് ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ, 15 മിനിറ്റുകൾക്കകം ഗാസിയാബാദിലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ (META) അധികൃതരാണ് യുപി പൊലീസിനെ വിവരമറിയിച്ചത്.
മെറ്റയും ഉത്തർപ്രദേശ് പോലീസും തമ്മിലുള്ള 2022 മാർച്ചിൽ ഉണ്ടാക്കിയ ഒരു കരാറാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. കരാർ പ്രകാരം ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സോഷ്യൽ മീഡിയ ഭീമൻ, യുപി ഡിജിപി ഓഫീസിന്റെ മീഡിയ സെന്ററിനെ ഇ-മെയിൽ വഴി വിവരമറിയിക്കും.
ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ അഭയ് ശുക്ല എന്നയാളാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ 90,000 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതാണ് 23-കാരനെ ആത്മഹത്യയ്ക്ക് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഗാസിയാബാദ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അൻഷു ജെയിൻ പറഞ്ഞു.
മെറ്റയുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഗാസിയാബാദ് പോലീസ് നഗരത്തിലെ വിജയനഗർ ഏരിയയിലുള്ള ശുക്ലയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നു. ആത്മഹത്യാശ്രമം നടത്തുന്നതിന് മുമ്പ് പൊലീസ് യുവാവിന്റെ മുറി കണ്ടെത്തി തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.