വിൻഡോസ് പി.സികളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത. വിൻഡോസിനായി പുതിയ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. മൊബൈല്‍ പതിപ്പിന് സമാനമായ രീതിയിലാണ് വിന്‍ഡോസ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഗ്രൂപ്പ് വീഡിയോ കോളിൽ എട്ട് ആളുകളെ വരെ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതടക്കം നിരവധി മികച്ച ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെസ്ക്ടോപ്പിലൂടെ ചെയ്യുന്ന ഓഡിയോ കോളിൽ 32 ആളുകളെ വരെ ചേർക്കാനും സാധിക്കും. അങ്ങനെ ചെയ്യുന്ന കോളുകൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്റെ സുരക്ഷയുണ്ടാകുമെന്ന് സി.ഇ.ഒ സക്കർബർഗ് പറയുന്നു.
ഫോണില്ലാതെയും വാട്സ്ആപ്പിന്റെ വിൻഡോസ് പതിപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്ന മൾട്ടി ഡിവൈസ് സിങ്ക് ഫീച്ചറും അതുപോലെ, ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകൾ എന്നിവയും പുതിയ ആപ്പിൽ പിന്തുണയ്ക്കും.
വിൻഡോസ് ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഇനിമുതൽ വളരെ വേഗത്തിൽ ലോഡ് ചെയ്യപ്പെടുമെന്നും മെറ്റ അവകാശപ്പെടുന്നു. വാട്ട്‌സ്ആപ്പ്, വിൻഡോസ് ഉപയോക്താക്കൾക്ക് പരിചിതമായ ഇന്റർഫേസ് ഉപയോഗിച്ചാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.