ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് കഴിഞ്ഞ ദിവസം തെൻറ ലക്ഷക്കണക്കിന് ഫോളോവർമാരോടായി ഒരു ചോദ്യം ചോദിച്ചു. 'ഭക്ഷണം കഴിക്കാൻ പോലും മറന്നുപോകുന്ന വിധത്തിൽ എപ്പോഴെങ്കിലും നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വർക്കിൽ നിങ്ങൾ ആവേശഭരിതരായിട്ടുണ്ടോ..? -എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്. അതിന് വന്ന ആദ്യ കമൻറ് തന്നെ സുക്കർബർഗിെൻറതായിരുന്നു. 'തനിക്ക് അത് സ്ഥിരമായി സംഭവിക്കാറുണ്ടെന്നും അത് കാരണം കഴിഞ്ഞ മാസം മാത്രം തെൻറ 4.5 കിലോ കുറഞ്ഞെന്നും സുക്കർബർഗ് പറഞ്ഞു. എന്നാൽ, ഫേസ്ബുക്ക് പുറത്തിറക്കാൻ പോകുന്ന പുതിയ പ്രൊഡക്ടുകൾ ഗംഭീരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സുക്കർബർഗിെൻറ ചോദ്യമോ, ഉത്തരമോ ആയിരുന്നില്ല, നെറ്റിസൺസ് ഏറ്റെടുത്തത്. അതിന് അദ്ദേഹത്തിെൻറ പിതാവ് എഡ്വാർഡ് സുക്കർബർഗ് നൽകിയ മറുപടിയായിരുന്നു. 'നിനക്ക് വേണ്ടി ഞാനും നിെൻറ അമ്മയും ഭക്ഷണം എത്തിക്കണോ..?' എന്നായിരുന്നു പിതാവ് കമൻറ് ചെയ്തത്. ഫേസ്ബുക്ക് സ്ഥാപകെൻറ പിതാവിനെ കമൻറ് ബോക്സിൽ കിട്ടിയതോടെ അത് നെറ്റിസൺസ് പരമാവധി മുതലെടുത്തു.
''നിങ്ങൾക്ക് ഒരു കോടീശ്വരനാകാം, പക്ഷേ അതുകൊണ്ടൊന്നും മാതാപിതാക്കൾ നിങ്ങളെക്കുറിച്ച് വിഷമിക്കുന്നത് അവസാനിക്കില്ല, "- ഒരാൾ കമൻറ് ചെയ്തത് ഇങ്ങനെയായിരുന്നു. 'മിക്ക ഇന്ത്യൻ മാതാപിതാക്കളും ചെയ്യുന്നത് ഇതാണെന്നും തനിക്ക് അത് ഒരുപാട് ഇഷ്ടമാണെന്നും' ഒരു ഇന്ത്യൻ യൂസർ മറുപടി നൽകി.
സുക്കർബർഗിെൻറ ചോദ്യത്തിനും നിരവധി രസകരമായ ഉത്തരങ്ങൾ വന്നു. ഭക്ഷണം കഴിക്കാൻ മറന്നുപോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, വിശക്കുേമ്പാൾ തലവേദന വരുന്നത് കൊണ്ട് അതിന് കഴിയില്ല... എന്ന് ഒരു യൂസർ പറഞ്ഞു. കഴിഞ്ഞ മാസം സുക്കർബർഗിെൻറ 4.5 കിലോ കുറഞ്ഞെങ്കിൽ കോവിഡ് ലോക്ഡൗണിൽ തെൻറ 10 കിലോ കൂടിയെന്നായിരുന്നു ഒരാളുടെ കമൻറ്. കൂടുതൽ ഭക്ഷണം കഴിക്കുന്നതിലാണ് താൻ ആവേശഭരിതയാകുന്നതെന്നും അപ്പോൾ ജോലി ചെയ്യാൻ മറന്നുപോകുമെന്നായിരുന്നു നിരവധി ലൈക്കുകൾ ലഭിച്ച മറ്റൊരു കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.