കാട്ടുതീയിൽ അകപ്പെട്ട കുടുംബത്തിന് രക്ഷയായത് ഐഫോൺ

യു.എസിലെ ഹവായിയിൽ ഉണ്ടായ കാട്ടുതീയിൽപ്പെട്ട അഞ്ചംഗ കുടുംബത്തിന് രക്ഷയായി ഐഫോൺ. മൗവിയിലുണ്ടായ കാട്ടുതീയിലാണ് ഇവർ അകപ്പെട്ടത്. പുകയും തീയും മൂടിയ ദുരന്ത മുഖത്ത് അകപ്പെട്ട ഇവരെ ആപ്പിളിലെ എമർജൻസി എസ്.ഒ.എസ് സംവിധാനം സഹായിച്ചുവെന്നാണ് റിപ്പോർട്ട്.

വാഹനത്തിൽ ഇവർ കുടുങ്ങിയ പ്രദേശത്തിന് ചുറ്റും തീപടരുകയായിരുന്നു. സെൽഫോൺ സിഗ്നലുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇവർക്ക് രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ആപ്പിളിന്റെ എമർജൻസി എസ്.ഒ.എസ് സംവിധാനം ഉപയോഗിച്ച് ഇവർ രക്ഷാപ്രവർത്തകരെ വിളിക്കുകയായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകരെത്തി അഞ്ചംഗ കുടുംബത്തെ രക്ഷിച്ചു.

അടിയന്തര ഘട്ടത്തിൽ മൊബൈൽ നെറ്റ്‍വർക്കില്ലെങ്കിലും സന്ദേശം അയക്കാൻ സഹായിക്കുന്ന സംവിധാനം ആപ്പിൾ അവതരിപ്പിച്ചിരുന്നു. ഐഫോൺ 14 സീരിസിലാണ് സാറ്റ്ലൈറ്റിന്റെ സഹായത്തോടെ അടിയന്തര സന്ദേശമയക്കുന്ന സംവിധാനത്തിന് ആപ്പിൾ തുടക്കം കുറിച്ചത്. കാടുകൾ, മരഭൂമി, പർവതമേഖലകൾ, ഉൾഗ്രാമങ്ങൾ പോലുള്ള​ മേഖലകളിൽ വഴിതെറ്റിപ്പോയി ഒറ്റപ്പെടുന്നവർക്ക് സഹായം തേടാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും.

Tags:    
News Summary - Maui wildfires: Apple's Emergency SOS via satellite comes to the rescue, saves family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT