ഡീപ്ഫേക്കുകളെ നേരിടാൻ വാട്സ്ആപ്പ് ഹെൽപ്പ് ലൈൻ

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഓഡിയോ - വിഡിയോകൾ വലിയ പ്രതിസന്ധിയാണ് ലോകമെമ്പാടുമായി സൃഷ്ടിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർതാരം രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വിഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. അത് ചെയ്ത കുറ്റവാളിയെ പൊലീസ് പിടികൂടുകയുമുണ്ടായി. പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരം എ.ഐ നിർമിത വ്യാജ വിഡിയോകൾ പ്രചരിക്കുന്നത്.

ഇപ്പോഴിതാ വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് പദ്ധതിയുമായി വാട്സ്ആപ്പ് രംഗത്തുവന്നിരിക്കുകയാണ്. ഒരു ഹെൽപ്പ് ലൈൻ സേവനമാണ് ഡീപ് ഫേക്കുകളെ നേരിടാനായി വാട്സ്ആപ്പ് ഒരുക്കുന്നത്.

മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി(എം.സി.എ) സഹകരിച്ചാണ് വാട്സ്ആപ്പിന്റെ നീക്കം. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്. മാർച്ച് മുതൽ സേവനം ലഭ്യമായിത്തുടങ്ങും. രാജ്യത്തെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഹെൽപ്പ് ലൈനിലേക്ക് പ്രവേശം ലഭിക്കും.

വാട്സ്ആപ്പ് വഴി നേരിട്ട് ഡീപ്ഫേക്കുകൾ റിപ്പോർട്ട് ചെയ്യാൻ ഹെൽപ്പ് ലൈൻ നിങ്ങളെ സഹായിക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ 'ഡീപ്‌ഫേക്ക് അനാലിസിസ് യൂണിറ്റ്' വീഡിയോ പരിശോധിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

അതേസമയം ചാറ്റ്‌ബോട്ട്/ഹെൽപ്പ്‌ലൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ രാജ്യത്ത് ഈ സേവനം ലഭിക്കും. മലയാളമടക്കള്ള മറ്റ് പ്രാദേശിക ഭാഷകളിലേക്കും ഭാവിയിൽ വ്യാപിപ്പിക്കും.

Tags:    
News Summary - Meta announces WhatsApp helpline to fight deepfakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT